'ചുമലില്‍ ടാറ്റൂ അടിച്ച ദ്രൗപതി, അവര്‍ മഹാഭാരതത്തെ കൊന്നു'; ഏക്ത കപൂറിനെതിരെ മുകേഷ് ഖന്ന

നിര്‍മ്മാതാവും സംവിധായികയുമായ ഏക്ത കപൂറിനെതിരെ നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന. നടന്‍ നിര്‍മ്മിച്ച് അഭിനയിച്ച സീരിയല്‍ “ശക്തിമാന്” സീക്വല്‍ ഒരുക്കുന്ന കാര്യം അദ്ദേഹം പങ്കുവച്ചിരുന്നു. പിന്നാലെയാണ് ശക്തിമാന്റെ പുതിയ വേര്‍ഷന്‍ ഏക്തയുടെ മഹാഭാരതത്തെ പോലെയാകില്ലെന്ന് മുകേഷ് വ്യക്തമാക്കിയത്.

“”ചുമലില്‍ ടാറ്റൂ അടിച്ച ദ്രൗപതിയെയാണ് മോഡേണ്‍ ആളുകള്‍ക്കായി ഏക്ത ഒരുക്കിയത്. എന്നാല്‍ സംസ്‌ക്കാരം ഒരിക്കലും മോഡേണ്‍ ആകില്ല. സംസ്‌ക്കാരത്തെ മോഡേണ്‍ ആക്കാന്‍ തുടങ്ങുന്ന ദിവസം തന്നെ അത് നശിക്കുന്നു. സീരിയലിന്റെ പേര് “ക്യൂന്‍കി ഗ്രീക്ക് ഭി കഭി ഹിന്ദുസ്ഥാനി തേ” (കാരണം ഗ്രീക്കും ഒരിക്കല്‍ ഇന്ത്യനായിരുന്നു) എന്നായിരുന്നെങ്കില്‍ ഏക്ത ഒരുക്കിയ മഹാഭരത് സീരിയല്‍ ഞാന്‍ അംഗീകരിച്ചേനെ.””

“”അവര്‍ ഭീഷ്മ പ്രതിജ്ഞ തന്നെ മാറ്റിക്കളഞ്ഞു. സത്യവതിയെ ദുഷ്ട കഥാപാത്രമായാണ് ചിത്രീകരിക്കുന്നത്. വ്യാസ മുനിയേക്കാള്‍ മിടുക്കരാകാനാണ് അവര്‍ ശ്രമിച്ചത്. രാമയണം, മഹാഭാരതം എന്നിവ മിത്തുകളല്ല, നമ്മുടെ ചരിത്രമാണ്”” എന്ന് മുകേഷ് ഖന്ന മുംബൈ മിററിനോട് പറഞ്ഞു.

2008ല്‍ അനിതാ ഹസ്‌നന്ദാനിയെ ദ്രൗപതിയാക്കി “കഹാനി ഹമാരേ മഹാഭാരത് കി” എന്ന സീരിയല്‍ ഒരുക്കിയിരുന്നു. ജൂലൈ 7ന് ആരംഭിച്ച സീരിയല്‍ 2008 നവംബര്‍ 6ന് അവസാനിപ്പിച്ചിരുന്നു.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം