ശോഭ വിയറ്റ്‌നാം കോളനിയിലെ ഫിലോമിന ചേച്ചിയെ പോലെ, മാരാരിന് എതിരെ എന്തെങ്കിലും സംസാരിക്കുന്ന വ്യക്തി ജൂനൈസ് ആണ്: ഒമര്‍ ലുലു

ബിഗ് ബോസില്‍ നിന്നും എവിക്ട് ആയ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷോയിലെ മത്സരാര്‍ത്ഥികളെ കുറിച്ചാണ് സംവിധായകന്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ സ്മാര്‍ട്ട് പ്ലെയര്‍ വിഷ്ണു ആണ് എന്നാണ് ഒമര്‍ ലുലു പറയുന്നത്.

”അവിടെ ഒരു സ്മാര്‍ട്ട് പ്ലെയറായി ഞാന്‍ കാണുന്നത് വിഷ്ണുവിനെയാണ്. വിഷ്ണുവിന്റെ സ്മാര്‍ട്ട് പ്ലേ വര്‍ക്ക്ഔട്ട് ആവണമെങ്കില്‍ അഖിലിന്റെ അടുത്ത് നിന്ന് മാറി കളിക്കണം. എന്നാല്‍ മാത്രമേ വിഷ്ണുവിന് ഒറ്റയ്ക്ക് കളിയ്ക്കാന്‍ പറ്റൂ. വിഷ്ണു അടിപൊളിയാണ്. അവിടെ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരാള്‍ ശോഭയാണ്.”

”ശോഭയെ കണ്ടപ്പോള്‍ എനിക്ക് വിയറ്റ്‌നാം കോളനി സിനിമയിലെ ഫിലോമിന ചേച്ചിയെ ഓര്‍മ്മ വന്നു. ഈ കോളനി മുഴുവന്‍ എന്റെയാണെന്ന് പറഞ്ഞ് നടക്കുന്നത് പോലെ. വിഷ്ണു സ്മാര്‍ട്ട് വര്‍ക്ക് ചെയ്യുമ്പോള്‍ ശോഭ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ മാരാരിനെക്കാള്‍ പൊട്ടന്‍ഷ്യല്‍ ഉള്ളതായി തോന്നിയത് വിഷ്ണുവിനാണ്.”

”പിന്നെ അവന് കുറച്ച് പൊളിറ്റിക്‌സ് ഒക്കെ അറിയുന്നത് കൊണ്ട് തന്നെ സംസാരിക്കാന്‍ അറിയാം. അവിടെ മാരാരിനെതിരെ എന്തെങ്കിലും സംസാരിക്കുന്ന വ്യക്തി ജുനൈസാണ്. റിനോഷ് പക്കാ ഗെയിമര്‍ ആണെന്ന് കരുതിയാണ് ഞാന്‍ ഇവിടുന്ന് പോയത്.”

”പക്ഷേ ഉള്ളില്‍ ചെന്നപ്പോള്‍ പുള്ളി എന്നെ ഒക്കെ പോലെ ഒരാളായി തോന്നി. റിനോഷിന്റെ ഒരു പ്രശ്നം എനിക്ക് തോന്നിയത്, അവന് പൊട്ടി കഴിഞ്ഞാല്‍ എന്താണ് പറയേണ്ടത് എന്ന് അറിയില്ല. എന്നാല്‍ ഗെയിമിലേക്ക് വന്നാല്‍ നല്ല മനുഷ്യത്തമൊക്കെ ഉള്ള വ്യക്തി ആയിട്ടാണ് റിനോഷിനെ തോന്നിയത്” എന്നാണ് ഒമര്‍ ലുലു പറയുന്നത്.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ