സ്വാതന്ത്ര്യം എന്ന വാക്കിന്റെ വില മനസ്സിലായത് ബിഗ് ബോസില്‍ വന്നപ്പോള്‍, ഡിപ്രഷന്‍ ഫീല്‍ ചെയ്തു: ഒമര്‍ ലുലു

സ്വാതന്ത്ര്യം എന്ന വാക്കിന്റെ വില മനസിലായത് ബിഗ് ബോസില്‍ വന്നപ്പോഴാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ബിഗ് ബോസ് സീസണ്‍ 5ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയാണ് ഒമര്‍ ലുലു എത്തിയത്. എന്നാല്‍ ഈ ആഴ്ചയില്‍ സംവിധായകന്‍ എവിക്ട് ചെയ്യപ്പെട്ടു. ഷോയിലെ തന്റെ അനുഭവങ്ങളും സംവിധായകന്‍ പങ്കുവച്ചു.

”ബിഗ് ബോസിലേക്ക് വന്നപ്പോള്‍ സ്വാതന്ത്ര്യം എന്ന വാക്കിന്റെ വില മനസിലായി. സത്യം പറഞ്ഞാല്‍ ക്ലോസ്ഡ് ആയി നിന്നപ്പോള്‍ ശരിക്കും ഡിപ്രഷന്‍ പോലെ ഒരു ഫീല്‍ വന്നുപോയി. ഒന്ന് രണ്ട് പേരോട് ഞാന്‍ പറയുകയും ചെയ്തിരുന്നു. എനിക്ക് ഫാമിലിയെ ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുവെന്നും ഓടിപ്പോകാന്‍ തോന്നുന്നുവെന്നും.”

”രണ്ടാഴ്ച കൊണ്ട് ഞാന്‍ കുറേ പഠിച്ചു. എന്നെ എനിക്ക് കുറച്ചുകൂടി ഇഷ്ടമായി. ഇത് ഒരിക്കലും ഒരു ഈസി ഗെയിം അല്ല. കൃത്യമായ തയ്യാറെടുപ്പുകളോടെ തന്നെ വേണം മുന്നോട്ട് പോകാന്‍. അവിടെ നിന്നപ്പോള്‍ എനിക്ക് ഒരുപാട് സംഭവങ്ങള്‍ മിസ് ചെയ്യുന്നത് പോലെ തോന്നി.”

”എന്നെ പുറത്താക്കിയ തീരുമാനത്തിന് പ്രേക്ഷകരോട് ഞാന്‍ നന്ദി പറയുന്നു. പുറത്തിറങ്ങുന്നതിന് മുമ്പ് വിഷ്ണുവിന് രഹസ്യങ്ങള്‍ പറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഒരാളെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നിയെന്നും അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞതാണ്” എന്നാണ് ഒമര്‍ പറയുന്നത്.

വിഷ്ണുവിനെ സപ്പോര്‍ട്ട് ചെയ്യണമെന്നുണ്ടെന്നും മോഹന്‍ലാലിന്റെ ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് ഒമര്‍ ലുലു പറയുന്നുണ്ട്. രണ്ടാഴ്ചയാണ് ബിഗ് ബോസ് ഹൗസില്‍ ഒമര്‍ ലുലു ഉണ്ടായിരുന്നത്. സന്തോഷത്തോടെയാണ് സംവിധായകന്‍ ഷോയില്‍ നിന്നും യാത്ര പറഞ്ഞ് ഇറങ്ങിയത്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ