കേട്ടതെല്ലാം ശരിയാണ്, ബിഗ് ബോസില്‍ മത്സരിക്കാന്‍ ക്ഷണം ലഭിച്ചു.. എന്നാല്‍ സ്വീകരിച്ചില്ല; കാരണം പറഞ്ഞ് പാല സജി

ബിഗ് ബോസ് സീസണ്‍ 4 പ്രഖ്യാപിച്ചതിന് പിന്നാലെ സാധ്യതാ ലിസ്റ്റുകളില്‍ നിറഞ്ഞു നിന്ന പേരാണ് പാല സജിയുടേത്. ടിക് ടോക്കിലൂടേയും റീല്‍്സിലൂടേയും ശ്രദ്ധ നേടിയ മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ആണ് പാല സജി. തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചെങ്കിലും താന്‍ നിരസിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാല സജി.

ബിഗ് ബോസ് സീസണ്‍ 4ല്‍ ഞാന്‍ മത്സരിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കണ്ടിരുന്നു. സുഹൃത്തുക്കളില്‍ പലരും ഇതേ കുറിച്ച് ചോദിച്ചിരുന്നു. ബിഗ് ബോസില്‍ മത്സരിക്കാനായി എനിക്ക് ക്ഷണം ലഭിച്ചുവെന്നുള്ളത് ശരിയാണ്.

എന്നാല്‍ മുംബൈയിലെ ജോലിയില്‍ നിന്നും മാറിനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായതിനാല്‍ താന്‍ ആ അവസരം സ്വീകരിച്ചില്ല എന്നാണ് സജി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. മാര്‍ച്ച് 27ന് ആണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്.

വ്യത്യസ്ത നിലപാടുകളും തീരുമാനങ്ങളും ഇഷ്ടങ്ങളുമുള്ള ആളുകളാണ് സീസണ്‍ ഫോറില്‍ മത്സരിക്കാന്‍ എത്തുന്നത് എന്നാണ് പ്രമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞത്. സംഗതി കളറാകും എന്ന ടാഗ് ലൈനും പുതിയ പ്രമോയ്ക്ക് നല്‍കിയിട്ടുണ്ട്.

View this post on Instagram

A post shared by pala saji (@pala_saji)

Latest Stories

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം