ബിഗ് ബോസിന് കണ്ണീരോടെ വിട പറഞ്ഞ് പവന്‍; കാരണം ടാസ്‌കിനിടയില്‍ പറ്റിയ അബദ്ധം

ബിഗ് ബോസില്‍ നിന്നും കണ്ണീരോടെ വിട പറഞ്ഞ് പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലെത്തിയ പവന്‍ കണ്ണിന് അസുഖം വന്നതിനെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ നിന്നും മാറ്റി താമസിപ്പിച്ചിരുന്നു. തിരികെയെത്തി ടാക്‌സുകളില്‍ സജീവമാകുന്നതിനിടെയാണ് ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോകുന്നത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലായിരുന്നു താരത്തിന്റെ വിടവാങ്ങല്‍. ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥനായി കിടക്കുന്ന പവനെയാണ് ആദ്യം കണ്ടത്. തനിക്ക് വയ്യെന്നും എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ബിഗ് ബോസെന്നും പവന്‍ ചോദിക്കുന്നുണ്ടായിരുന്നു. മരുന്ന് എത്തിച്ചുവെങ്കിലും അത് കഴിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഫിസിയോ തെറാപ്പിസ്റ്റ് എത്തിയതിന് ശേഷവും പവന്റെ വേദനയ്ക്ക് കുറവുണ്ടായിരുന്നില്ല. ഇതിന് ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. തിരികയെത്തിയ പവന്‍ താന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു.

നടുവേദയെത്തുടര്‍ന്ന് ഉറങ്ങാനാവാത്ത പവന്‍ ബിഗ് ബോസിനോട് ക്യാമറയ്ക്ക് മുന്നില്‍വന്ന് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ കണ്‍ഫെഷന്‍ മുറിയില്‍ പവനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തി. തനിക്ക് ഡിസ്‌കിന് പ്രശ്നമുള്ളതാണെന്നും കഴിഞ്ഞ ദിവസത്തെ ടാസ്‌കിന് ഇടയില്‍ പറ്റിയ അബദ്ധംകൊണ്ട് സംഭവിച്ചതാണിതെന്നും പവന്‍ ഡോക്ടര്‍മാരോട് പറയുന്നുണ്ടായിരുന്നു.

പോവുന്നതിന് മുന്‍പായി മറ്റുള്ളവരോട് എന്താണ് പറയാനുള്ളതെന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. കണ്ണീരോടെയായിരുന്നു പവന്‍ മറ്റുള്ളവരോട് സംസാരിച്ചത്. വഴക്കുകളൊക്കെ ഗെയിമിന്റെ ഭാഗമായി വന്നതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും താരം പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമായാണ് പവന്‍ പുറത്തേക്ക് പോവുന്നതെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്ന് മത്സരാര്‍ത്ഥികള്‍ പറയുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു