'ശരീരത്തില്‍ പിടിക്കേണ്ടിടത്ത് മാത്രമേ പിടിക്കാവു'; രജിത്തിനെതിരെ ജസ്ല

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ കടുത്ത വാക്ക് തര്‍ക്കങ്ങളുമായി ജസ്ലയും രജിത്തും. ടാസ്‌ക്കിന് മുന്നേ രജിത് തന്നെ കെട്ടിപ്പിടിച്ചെന്ന ആരോപണമാണ് ജസ്ല ഉന്നയിക്കുന്നത്. ടാസ്‌കില്‍ എതിര്‍ ഗ്രൂപ്പുകളില്‍ ആയിരുന്നു ജസ്ലയും രജിത്തും. ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ എതിരാളികളായ ജസ്ല ഉള്‍പ്പെടെ ഉള്ളവരെ കീഴ്പ്പെടുത്തി പ്രതിമയില്‍ ബന്ധിപ്പിച്ച പൂട്ടുകള്‍ അഴിക്കുകയായിരുന്നു ടാസ്‌ക്.

എന്നാല്‍ ബസര്‍ മുഴുങ്ങുന്നതിന് മുന്നേ ഇരു ഗ്രൂപ്പുകളിലും ഉള്‍പ്പെട്ടവര്‍ മത്സരത്തിനായി നിലയുറപ്പിച്ചു. ഇതിനിടെയാണ് ജസ്ലയെ രജിത് വട്ടത്തില്‍ ചുറ്റിപിടിച്ച് എടുത്ത് മാറ്റാന്‍ ശ്രമിച്ചത്. പിന്നില്‍ നിന്ന് ഒന്നിലധികം തവണ രജിത് ജസ്ലയെ ചുറ്റിപിടിക്കുന്നത് ക്യാമറയിലും വ്യക്തമായിരുന്നു. ഇതിനെതിരെ രൂക്ഷമായാണ് ജസ്ല പ്രതികരിച്ചത്. മത്സരത്തിന് ഇടയില്‍ ദേഹത്ത് സ്പര്‍ശിക്കാം. പക്ഷെ ബസര്‍ ശബ്ദം മുഴങ്ങുന്നതിന് മുന്‍പ് തന്നെ കയറി പിടിക്കരുതെന്നായിരുന്നു ജസ്ല പറഞ്ഞത്.

രജിത്തിന് പിന്തുണയുമായി വീണ എത്തിയിരുന്നു. ഇരുവരും ഒരു ടീമായിരുന്നു. ശാരീരികമായി ഉപദ്രവിക്കുക എന്ന റൂട്ട് ആരാണ് കൊണ്ട് വന്നത് എന്നായിരുന്നു വീണ ചോദിച്ചു. പിടിക്കേണ്ട സ്ഥലത്ത് മാത്രമേ പിടിക്കാവു എന്നായിരുന്നു ജസ്ലയുടെ ഉത്തരം. ടാസ്‌ക് ബസറിന് മുന്‍പ് ആരും ദേഹത്ത് കേറി പിടിക്കുന്നത് ശരിയല്ലെന്നും ജസ്ല പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു