റോബിന്‍ പറഞ്ഞത് പച്ചക്കള്ളം, വരുമാനമില്ലാത്തതിനാല്‍ വലിയ തുക ചോദിച്ചാണ് ബിഗ് ബോസിലേക്ക് വീണ്ടും പോയത്, എന്നെ എന്തിനാണ് പുറത്താക്കിയതെന്ന് നാളെ അറിയാം: രജിത് കുമാര്‍

ബിഗ് ബോസിനെതിരെ പ്രതികരിച്ച റോബിന്‍ രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി രജിത് കുമാര്‍. റോബിന് പിന്നാലെയാണ് രജിത് കുമാറും ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് പോയിരുന്നു. റോബിന് പിന്നാലെ വിമാനത്താവളത്തില്‍ എത്തിയ രജിത് കുമാര്‍ റോബിന്‍ വിഷയത്തില്‍ പ്രതികരിക്കാമെന്നും താന്‍ എങ്ങനെ പുറത്തേക്ക് പോയി എന്ന് നാളെ കാണാമെന്നും പറഞ്ഞു.

”റോബിന്‍ ഇഷ്യൂ പറയാന്‍ എനിക്ക് അത് ഒന്നു കൂടി കണ്ട് ക്ലാരിഫൈ ചെയ്യേണ്ടതുണ്ട്. ഞാന്‍ എന്ത് ചെയ്തു എപ്പോഴാണ് ഔട്ട് ആയത് എന്നതൊക്കെ നാളെ ലൈവില്‍ അറിയാന്‍ കഴിയും. എന്നെ അഞ്ച് ദിവസത്തേക്കാണ് വിളിച്ചത്. എനിക്ക് തോന്നുന്നു, അദ്ദേഹത്തെയും അങ്ങനെ തന്നെ ആവണം. അത് കൃത്യമായിട്ട് അറിയില്ല.

”എന്തായാലും ഞങ്ങള്‍ ഒന്നിച്ചാണ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. ഞാന്‍ ഹാപ്പിയാണ്. എന്നോട് മത്സരാര്‍ത്ഥികള്‍ ചെയ്തത് എന്താണെന്ന് ഒക്കെ നാളെ ലൈവില്‍ കാണാം” എന്നാണ് രജിത് കുമാര്‍ പറയുന്നത്. റേറ്റിംഗ് കുറഞ്ഞത് കൊണ്ടാണോ നിങ്ങളെ കൊണ്ടുപോയത് എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു രജിതിന്റെ മറുപടി.

”അതൊക്കെ വെറുതെ തോന്നലാണ്. വൈല്‍ഡ് കാര്‍ഡ് ആണെങ്കില്‍ പോലും 50 ദിവസത്തിനുള്ളിലെ കൊണ്ടുവരാന്‍ പാടുള്ളു എന്ന് എന്തെങ്കിലും നിയമമുണ്ടോ. അങ്ങനെ ഒന്നുമില്ല. ബിഗ് ബോസ് ഒരു ഇന്റര്‍നാഷണല്‍ ഷോയാണ്. അതിലെ തീരുമാനങ്ങള്‍ അവരുടെ തന്നെയാണ്. അല്ലാതെ നമ്മള്‍ കരുതണം എന്ന പോലെ അത് പോകില്ല.”

”റോബിന്‍ വിഷയത്തെ കുറിച്ച് ഞാന്‍ സംസാരിക്കുന്നതാണ്. അതിന് മുമ്പ് എനിക്ക് ഇന്നത്തെയും നാളത്തേയും ഔട്ട് കാണണം. എന്റെ മുന്നിലാണ് എല്ലാ കാര്യങ്ങളും നടന്നത്. ഒരു ദിവസം കോള്‍ വരുന്നു, ഞാന്‍ ഒരു തുക ചോദിക്കുന്നു. വരുമാനമില്ലാത്തത് കൊണ്ട് വലിയ തുകയാണ് ചോദിച്ചത്.”

”അതോടെ ചീറ്റി പോയെന്ന് ആണ് കരുതിയത്. എന്നാല്‍ അവര്‍ അത് അംഗീകരിച്ചു എന്നെ വിളിച്ചു. അഖിലിനെയും സാഗറിനെയും ടാര്‍ഗറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് തന്നെ അയച്ചതെന്ന് റോബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ഞാന്‍ വിശ്വസിക്കുന്നില്ല. തമ്മിലടിപ്പിക്കുന്നത് നല്ല കാര്യമല്ല” എന്നാണ് രജിത് കുമാര്‍ മാധ്യമങ്ങളോട് പറയുന്നത്.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ