ആശുപത്രിയില്‍ മദ്യപിച്ചെത്തി അതിക്രമം കാണിച്ച കോമഡി റിയാലിറ്റി ഷോ താരം അറസ്റ്റില്‍. ടെലിവിഷന്‍ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
അഞ്ചല്‍ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ഇയാള്‍ മദ്യപിച്ചിരുന്നു. രോഗികള്‍ ഇരിക്കുന്ന കസേരയില്‍ കയറിക്കിടന്ന ഇയാളോട് ജീവനക്കാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനമുണ്ടാക്കിയത്. രോഗികളെയും ജീവനക്കാരെയും ഇയാള്‍ അസഭ്യം പറഞ്ഞു.
ജീവനക്കാര്‍ ഇയാളെ പുറത്താക്കാന്‍ ശ്രമിച്ചതോടെ ആശുപത്രിക്കുള്ളില്‍ അതിക്രമം നടത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അഞ്ചല്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മധുവിനെ അനുനയിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
Read more
പിന്നീട് ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇയാള്‍ക്കെതിരെ മദ്യപിച്ചു ബഹളം വെച്ചതിന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് അമ്മയ്ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു. മലയാളത്തിലെ പ്രധാന ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ താരമാണ് മധു അഞ്ചല്‍.