തന്നെ വിമര്‍ശിക്കുന്നവര്‍ പണം തരികയാണെങ്കില്‍ അഭിനയിക്കാതെ വീട്ടിലിരിക്കാമെന്ന് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. ‘ചാന്ത് കുടഞ്ഞൊരു സൂര്യന്‍’ എന്ന ഗാനം റീക്രിയേറ്റ് ചെയ്ത രേണുവിന്റെ വീഡിയോക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനോട് രേണു പ്രതികരിച്ചിട്ടുമുണ്ട്.
ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും എന്ന് രേണു വ്യക്തമാക്കിയിട്ടുണ്ട്. അഭിനയിക്കാന്‍ ഇഷ്ടമാണ്. നാടകം പോലെ ലൈവായി അഭിനയിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ആസ്വദിച്ചാണ് ചെയ്യുന്നത് എന്ന് രേണു പറയുന്നു. ഒരുപാട് മോശം പ്രതികരണങ്ങള്‍ വരുന്നുണ്ട്. അതിലൊന്നും പ്രതികരിക്കുന്നില്ല. ഇങ്ങനെ മോശം പറയുന്നവര്‍ തനിക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുതരട്ടെ.
എല്ലാ മാസവും പൈസ തരട്ടെ ഞാന്‍ വീട്ടിലിരിക്കാം എന്നാണ് രേണു പ്രതികരിച്ചിരിക്കുന്നത്. ദാസേട്ടന്‍ കോഴിക്കോടിനൊപ്പമാണ് രേണു വീഡിയോ ചെയ്തത്. ഈ വീഡിയോ റീല്‍ തനിക്ക് ഒരു മോശമായി തോന്നിയിട്ടില്ലെന്നും ഇതുപോലുള്ള വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യും എന്നാണ് രേണു പറയുന്നത്.
സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും രേണു പറഞ്ഞു. ഇനിയും മുമ്പോട്ട് ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും. എനിക്കും ആഹാരം കഴിക്കണം. എനിക്ക് ആര് ചെലവിന് തരും? അഭിനയം എന്റെ ജോലിയാണ് എന്നും രേണു പറയുന്നുണ്ട്.