ബിഗ് ബോസ് താരം റോബിന്‍ സംവിധായകനാകുന്നു; ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിഗ് ബോസ് താരം റോബിന്‍ സിനിമയിലും സജീവമാകാനുള്ള ഒരുക്കത്തിലാണ്. റോബിനെ നായകനാക്കി പുതിയ ചിത്രങ്ങള്‍ വരെ കുറച്ചു നാള്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ റോബിന്‍ സംവിധായകനാകാന്‍ പോവുകയാണെന്ന വാര്‍ത്തകളാണ് വരുന്നത്.

റോബിന്‍ തന്നെയാണ് ഈ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വെച്ചത്. ചെറുതാണെങ്കിലും ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ചിത്രമായിരിക്കും ഇതെന്നും, അതിന്റെ തിരക്കുകളിലാണ് താനിപ്പോള്‍ ഉള്ളതെന്നും റോബിന്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി എന്നും റോബിന്‍ അറിയിച്ചു. സിനിമാ രംഗത്ത് ഏറെ കഷ്ടപെട്ടിട്ടുള്ള ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ശ്രമം കൂടിയാണ് ഈ ചിത്രമെന്നും റോബിന്‍ പറയുന്നു.

അത്‌കൊണ്ട് തന്നെ വെല്ലുവിളി നിറഞ്ഞ ഏതെങ്കിലും ഒരു പ്രമേയം ചെയ്യണമെന്നുണ്ടായിരുന്നു എന്നും റോബിന്‍ വിശദീകരിച്ചു. റോബിന്‍ വിവാഹം കഴിക്കാന്‍ പോകുന്ന നടിയും അവതാരകയുമായ ആരതി പൊടി ആയിരിക്കും ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുകയെന്നും റോബിന്‍ വെളിപ്പെടുത്തി.

തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയുള്ള 800 കിലോമീറ്റര്‍ ഒരു ചിത്രത്തിനായി മുഴുവനായി കവര്‍ ചെയ്യുക എന്നത് ചിലപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി കാണാന്‍ സാധ്യതയുള്ള ഒരു പ്രത്യേകതയാവാമെന്നും റോബിന്‍ പറയുന്നു.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും