ഇത് സെക്യൂരിറ്റിയുടെ വീഴ്ചയാണ്, നമ്മുടെ നെഞ്ചത്തേക്ക് കയറിയാല്‍ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോവുക; ബിഗ് ബോസില്‍ റോബിനും രജിത് കുമാറും

രജിത് കുമാറും ഡോ. റോബിന്‍ രാധാകൃഷ്ണനും എത്തിയതോടെ ബിഗ് ബോസില്‍ പുതിയ നീക്കങ്ങള്‍. ആദ്യമായാണ് മലയാളം ബിഗ് ബോസില്‍ മുന്‍ സീസണുകളിലെ താരങ്ങള്‍ എത്തുന്നത്. ഈ സീസണിന്റെ ഒഴുക്കന്‍ മട്ട് മാറ്റി ഗെയിം ചെയ്ഞ്ച് കൊണ്ടുവരാനാണ് ഇരുവരും അവിടെ എത്തിയിരിക്കുന്നത്.

സെയ്ഫ് ഗെയിം, ഗ്രൂപ്പ് കളി, നന്മമരം, ലവ് ട്രാക്ക് തുടങ്ങിയ സ്ട്രാറ്റജികള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ അമ്പത് ദിവസവും ഹൗസിലെ മത്സരാര്‍ഥികള്‍ കളിച്ചിരുന്നത്. എന്നാല്‍ ഇത് പ്രേക്ഷകരില്‍ മടുപ്പ് ഉണ്ടാക്കുകയും ബിഗ് ബോസിന്റെ റേറ്റിംഗ് കുത്തനെ ഇടിയുകയുമായിരുന്നു.

ഇതോടെയാണ് രണ്ടാമത്തെ സീസണിലെയും നാലാമത്തെ സീസണിലെയും ജനപ്രിയ മത്സരാര്‍ത്ഥികളായ രജിത് കുമാറും റോബിനും വീണ്ടും ബിഗ് ബോസ് ഹൗസിലെത്തിയത്. കഴിഞ്ഞ ദിവസം ഹോട്ടല്‍ ടാസ്‌ക് ആണ് ഹൗസില്‍ നടന്നത്. ഹോട്ടലിലെ ജീവനക്കാരെ ഇമ്പ്രസ് ചെയ്യിച്ച് അതിഥികളുടെ കയ്യില്‍ നിന്നും പണം കരസ്ഥമാക്കണം.

എന്നാല്‍ ഭേദപ്പെട്ട ലാഭം നേടാന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല. ഇതിനിടയില്‍ രജിത്തിന്റെ പക്കലുള്ള പണം സാഗര്‍ അടിച്ചു മാറ്റുന്നുവെന്നാണ് ഇന്നത്തെ എപ്പിസോഡ് പ്രൊമോയില്‍ നിന്നും വ്യക്തമാകുന്നത്. ഇത് തര്‍ക്കത്തിന് വഴിവച്ചിട്ടുണ്ട്. ഇത് സെക്യൂരിറ്റിയുടെ വീഴ്ച കൂടിയാണെന്ന് റോബിന്‍ പ്രൊമോയില്‍ പറയുന്നുണ്ട്.

‘നമ്മുടെ നെഞ്ചത്തേക്ക് കയറുകയാണെങ്കില്‍, എങ്ങനെയാണ് ഈ ഹോട്ടല്‍ എന്ന സംഭവം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുക എന്നാണ് രജിത്ത് പറയുന്നത്. ഇതിനിടയില്‍ ശ്രുതിയെ അടിക്കാനായി ലാത്തി വീശുന്ന അഖിലിനെയും വീഡിയോയില്‍ കാണാം.

Latest Stories

ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ല

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്