ഈ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഞാന്‍ കൂടി വന്നാല്‍ പൊളിക്കും; സന്തോഷ് വര്‍ക്കി ബിഗ് ബോസിലേക്ക്?

ബിഗ് ബോസ് അഞ്ചാം സീസണില്‍ പ്രഡിക്ഷന്‍ ലിസ്റ്റുകളില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ‘ആറാട്ടണ്ണന്‍’ സന്തോഷ് വര്‍ക്കി. ‘ആറാട്ട്’ സിനിമയുടെ പ്രതികരണം പറഞ്ഞ് ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. ബിഗ് ബോസ് അഞ്ചാം സീസണില്‍ മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് വര്‍ക്കി ഇപ്പോള്‍.

ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ഇതുവരെ ആരും വിളിച്ചിട്ടില്ല. ഷോയില്‍ പങ്കെടുക്കാന്‍ ചില പ്രശ്നങ്ങളുണ്ട്. താന്‍ ഇപ്പോള്‍ പിഎച്ച്ഡി ചെയ്യുകയാണ്. സ്‌കോളര്‍ഷിപ്പുള്ളത് കൊണ്ട് യുജിസിയുടെ ചില പ്രശ്നങ്ങളുണ്ട്. അമ്മ വീട്ടില്‍ ഒറ്റക്കാണ്. അങ്ങനെയുള്ള ചില പ്രശ്നങ്ങളുണ്ട്. ചിലപ്പോള്‍ ഷോയില്‍ പങ്കെടുക്കും എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

ബിഗ് ബോസ് സീസണ്‍ 5ല്‍ വരാന്‍ ആഗ്രഹമുള്ള മത്സാരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന്, അഖില്‍ മാരാര്‍, യൂട്യൂബര്‍ വ്‌ളോഗര്‍മാരായ ചെകുത്താന്‍, സീക്രട്ട് ഏജന്റ്, കോക്ക് എന്നിവര്‍ ആണെന്നാണ് സന്തോഷ് പറയുന്നത്. ഇവര്‍ വന്നാല്‍ മികച്ചതായിരിക്കുമെന്നും ഈ കൂട്ടത്തില്‍ താനും കൂടെ വന്നാല്‍ അടിപൊളി ആയിരിക്കുമെന്നും സന്തോഷ് പറഞ്ഞു.

ബിഗ് ബോസിലേക്ക് പോകാനുള്ള താല്‍പര്യം ലാലേട്ടനെ കാണാം എന്നുള്ളത് കൊണ്ടാണെന്നും സന്തോഷ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം, മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. അഞ്ചാം സീസണിന്റെ ലോഗോ ഈയടുത്ത ദിവസം പുറത്തു വന്നിരുന്നു.

Latest Stories

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം

"നെയ്മറിനെ ബോധമുള്ള ആരെങ്കിലും തിരഞ്ഞെടുക്കുമോ"; തുറന്നടിച്ച് ബ്രസീലിയൻ ക്ലബ് പ്രസിഡന്റ്

ഇന്ത്യ - പാകിസ്ഥാൻ മത്സരങ്ങളുടെ ചരിത്രവും രാഷ്ട്രീയവും

ഈ വർഷത്തെ കൊട്ടിക്കലാശത്തിന് ടൊയോട്ടയുടെ പുത്തൻ 'കാമ്രി'

ആരും തെറി പറയരുത്, സഞ്ജു നേടിയ സെഞ്ച്വറി തന്നെയായിരുന്നു തിലകിനെക്കാൾ കിടിലൻ; വിശദീകരണവുമായി എബി ഡിവില്ലേഴ്‌സ്

കണ്ടെത്തിയത് 4,000 കിലോഗ്രാം വളര്‍ച്ചയെത്താത്ത കിളിമീന്‍; സര്‍ക്കാര്‍ പിഴ ഈടാക്കിയത് 4 ലക്ഷം