'സാന്ത്വനം' സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

ഹിറ്റ് സീരിയലുകളുടെ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് വച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചത്.

‘സാന്ത്വനം’, ‘വാനമ്പാടി’, ‘ആകാശദൂത്’ അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം.

Read more

ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. തലസ്ഥാനത്തെ സിനിമാ, സീരിയല്‍ പ്രവര്‍ത്തകര്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയില്‍ എത്തുന്നുണ്ട്.