'ശബരിമല ശാസ്താവാണെ, അള്ളാഹ് പടച്ചോനാണേ, കര്‍ത്താവ് തമ്പുരാനാണെ....ഒരു ലിങ്കേലും നോക്കൂലാന്ന് ശപഥമെടുത്തു'; ഫെയ്‌സ്ബുക്ക് 'മാലാഖയെ' കുറിച്ച് നടി അശ്വതി

സീരിയല്‍ നടി അശ്വതിയുടെ ഫെയ്‌സ്ബുക്ക് പേജ് കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. രണ്ടു മൂന്ന് ദിവസത്തിന് ശേഷമാണ് അശ്വതി അക്കൗണ്ട് തിരിച്ചു പടിച്ചത്. ഇതിനെ കുറിച്ച് നടി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി സംസാരിച്ചിരുന്നു. എങ്ങനെയാണ് തനിക്ക് ഇങ്ങനെയൊരു അബദ്ധം സംഭവിച്ചതെന്ന് അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

അശ്വതിയുടെ കുറിപ്പ്:

‘മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക.. ആദ്യം കയ്ക്കും.. പിന്നെ മധുരിക്കും ‘കണ്ണില്‍ക്കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങി എന്റെ മുജ്ജന്മത്തിലെ രൂപം എന്ത് ഏതു എന്നൊക്കെ നോക്കുമ്പോളെല്ലാം എനിക്ക് താക്കീതു നല്‍കിയിട്ടുള്ള ആളാണ് മിതുന്‍ കെ മിത്രന്‍ ചേട്ടന്‍. പക്ഷെ ജാത്യാലുള്ള കുരുകുരു സ്വഭാവം കൂടെയുള്ളതിനാല്‍ ഇങ്ങനത്തെയൊക്കെ കാണുമ്പോള്‍ കൈ തരിക്കും… അങ്ങനൊക്കെ കയറി ഇറങ്ങിയതിന്റെ ഫലമായിട്ട് ആരിക്കും, അത്തം ദിനത്തിന്റെ അന്ന് ഒരു മദാമ്മ എന്നെ പാട്ടിലാക്കി.

നല്ല സുന്ദരിയായ മദാമ്മ ‘മേഘങ്ങളില്‍ ഞാന്‍ കണ്ട മാലാഖ’ പോലൊരു സാധനം. പേജിന്റെ യാതൊരു അക്‌സസ്സും അവര്‍ക്കു വേണ്ട പ്രൊമോഷന്‍ മാത്രം ചെയ്താല്‍ മതി എന്ന് പറഞ്ഞു.. അവരുടെ കുറച്ചു ലിങ്ക് അയച്ചുതന്നു. ആ ലിങ്ക് ഓപ്പണ്‍ ചെയ്തതെ എന്റെ ഓര്‍മയില്‍ ഉള്ളൂ.. അത് വന്ന വേഗത്തില്‍ എന്റെ പേജും പ്രൊഫൈലും കൊണ്ട് പോയത് അറിഞ്ഞില്ലാ. പിറ്റേ ദിവസം രാവിലെ ഉണര്‍ന്നത് ഫേസ്ബുക്കിന്റെ സ്റ്റാറ്റസില്‍ മുഖം കാണിക്കാന്‍ നാണം ഉള്ളത് കൊണ്ട് പിന്തിരിഞ്ഞു ഒരു യുവതി നില്‍ക്കുന്നേ എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്..

(അതും അതിനു ശേഷം ഇട്ട സ്റ്റോറീസും കണ്ടു ആസ്വദിച്ചു അത് ഞാന്‍ തന്നെ പോസ്റ്റുകയാണെന്നു കരുതിയും പറഞ്ഞും കമെന്റ് ഇട്ടവരെ ഒക്കെ ഞാന്‍ കണ്ട് കേട്ടാ. അവരോടൊക്കെ പറയാനുള്ളത് തലയണമന്ത്രം സിനിമയില്‍ നമ്മടെ മേസ്തിരി ജിജിച്ചേച്ചിടെ ഭര്‍ത്താവിനോട് പറഞ്ഞു കഴിഞ്ഞത് കൊണ്ട് റിപീറ്റ് അടിക്കുന്നില്ല.) സംഭവം കേട്ടതും എന്റച്ചായന് കത്തി ലവള് പറഞ്ഞ മാഖാല പതിനെട്ടിന്റെ പണി കൊടുത്തിട്ടൊണ്ടെന്ന്. പേജില്‍ എന്ത് കുരുത്തക്കേട് ഞാന്‍ കാണിച്ചാലും എനിക്ക് ധൈര്യമായി വിളിക്കാന്‍ ഒറ്റ പേരെ ഒള്ളു മിഥുന്‍ ചേട്ടാ… എന്ന്.

വഴക്ക് പറഞ്ഞത് മിണ്ടാതിരുന്നു കേട്ടു.. ഞാന്‍ അത് കേള്‍ക്കേണ്ടവള്‍ ആണു. അങ്ങനെ സ്മാര്‍ട്ട്പിക്‌സ് മീഡിയയുടെയും ശരത് എടക്കാനെന്റെയും അവ്‌നിഅവര്‍ ടെക്‌നോളജിയുടെയും ആശ്രാന്ത പരിശ്രമത്തില്‍ എനിക്ക് തിരിച്ചു എടുത്തു തന്നു! വല്ലാതെ തകര്‍ന്നു പോയ സമയം ആയിരുന്നു അത്. അന്നേരം എനിക്കും എന്നെ അറിയാവുന്നോര്‍ക്കും ഇന്‍സ്റ്റയിലും വാട്‌സാപ്പ് വഴിയും മെസ്സേജ് അയച്ചു അന്വേഷിച്ചവര്‍ക്കും, കൂടെ തന്നെ എന്റെ വിഷമത്തില്‍ നിന്ന എന്റെ സുഹൃത്തുക്കള്‍ സോണിയ ശ്രീജിത്ത്, സൗപര്‍ണിക വിജയ്, അനുരാജ്, അനുഷ, പ്രിയപ്പെട്ട സഹോദരന്‍ റോബിന്‍ കോശി ജോയ്ക്കുട്ടി ദുബായ്ക്കാരന്‍.

എന്റെ ഇന്‍സ്റ്റ പോസ്റ്റ് അവരവരുടെ എഫ്ബിയില്‍ ഷെയര്‍ ചെയ്തവര്‍ക്കും എല്ലാം ഞാന്‍ എന്റെ സ്‌നേഹം അറിയിക്കുന്നു. ഇനി ശബരിമല ശാസ്ത്താവാണെ, അള്ളാഹ് പടച്ചോനാണേ, കര്‍ത്താവ് തമ്പുരാനാണെ….ഒരു ലിങ്കേലും നോക്കൂലാന്ന് ശപഥമെടുത്തു. ഇതു എനിക്ക് മാത്രം സംഭവിക്കാവുന്ന ഒന്നല്ല.. നിങ്ങള്‍ എല്ലാവരും ശ്രെദ്ധിക്കേണ്ട ഒന്നാണ് എല്ലാ ലിങ്കിലും ക്ലിക് ചെയ്യുമ്പോള്‍. നിങ്ങളുടെ ഏവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും കൂടെ ഉള്ളത് കൊണ്ട് കൂടിയാണ് ഇന്നിപ്പോള്‍ ഈ സന്തോഷം തിരിച്ചു കിട്ടിയത്..തുടര്‍ന്നും ഇതെ സ്നേഹവും, പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങടെ സ്വന്തം അശ്വതി.

Latest Stories

മാസ് ഫോമില്‍ സൂര്യ, കണക്കുകള്‍ തീര്‍ക്കാന്‍ 'റെട്രോ'; കാര്‍ത്തിക് സുബ്ബരാജ് ഐറ്റം ലോഡിങ്, ടീസര്‍ വൈറല്‍

ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍