അങ്ങനെ ഏഷ്യാനെറ്റിലെ കണ്ണീര്‍ സീരിയല്‍ ചന്ദനമഴ അവസാനിക്കുന്നു

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ടെലിവിഷന്‍ സീരിയലുകളിൽ ഒന്നായ ചന്ദനമഴയ്ക്ക് ഒടുവില്‍ അന്ത്യം സംഭവിക്കുന്നു. നീണ്ട വര്‍ഷക്കാലത്തെ സംപ്രേഷണത്തിന് ശേഷമാണ്, ഏഷ്യാനെറ്റിന്‍റെ റെയ്റ്റിംഗില്‍ പ്രധാന പങ്കുവഹിക്കുന്ന സീരിയല്‍ അവസാനിക്കുന്നത്. ഡിസംബര്‍ ഒമ്പതിനാണ് സീരിയലിന്‍റെ അവസാനത്തെ എപ്പിസോഡെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

2014ൽ ആരംഭിച്ച സീരിയൽ നാലു വർഷത്തോളമായി ടോപ് റേറ്റിംഗിലുള്ള സീരിയലാണ്. റോസ് പെറ്റൽസ് ബാനറിൽ നിർമ്മാണവും സുജിത് സുന്ദർ സംവിധാനവും നിർവഹിക്കുന്ന സീരിയലിൽ മേഘ്ന വിൻസെന്റ് ആയിരുന്നു പ്രധാന കഥാപാത്രമായ അമൃതയെ അവതരിപ്പിച്ചിരുന്നത്. വിവാഹശേഷം സീരിയലിൽനിന്ന് പിന്മാറിയ മേഘ്‌നയ്ക്ക് പകരം വിന്ദുജാ വിക്രമനാണ് അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിലെ നായക കഥാപാത്രത്തെ സുബ്രഹ്മണ്യൻ ഗോപാലകൃഷ്ണൻ എന്ന തമിഴ് നടനാണ് അവതരിപ്പിക്കുന്നത്.

തമിഴ് നടിയും നർത്തകിയുമായ രൂപശ്രീയാണ് അമ്മായി അമ്മയായ ഉർമ്മിള ദേവിയായി എത്തുന്നത്. രൂപശ്രീയാണ് സീരിയലിൽ ഏറ്റവും ശ്രദ്ധേയായിരുന്നത്. അവർ അണിയുന്ന വലിയ ആഭരണങ്ങൾ പലപ്പോഴും ട്രോളന്മാരുടെ ചർച്ചാ വിഷയമായിരുന്നു. നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന മേഘ്‌നയുടെ ചില പരാമർശങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്തിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേരളത്തിലെ റോഡുകളിലൂടെ വണ്ടിയിൽ യാത്ര ചെയുമ്പോൾ മേക്കപ്പ് ഇടാന്‍ കഴിയില്ലെന്നും, ചെന്നൈയും ഹൈദരാബാദും വിദേശ രാജ്യങ്ങളാണ് എന്നും തെറ്റി പറഞ്ഞതുമാണ് ട്രോളന്മാര്‍ക്ക് വിരുന്നൊരുക്കിയത്.

മേഘ്നയെ കളിയാക്കിക്കൊണ്ടുള്ള വീഡിയോകളില്‍ ഒന്ന്.

Read more

നിർമ്മാണ രംഗത്തെ പ്രമുഖനായിരുന്ന ദിനേശ് പണിക്കർ ഒരു നടനായി മാറുന്നത് ഈ സീരിയലിലൂടെയാണ്. ശാലു കുര്യന്‍, പ്രതീഷ് നന്ദൻ, യമുന, മുരളി മോഹൻ,കന്യാ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപ്പിസോഡുകളുടെ എണ്ണത്തില്‍ ഏഷ്യാനെറ്റിലെ മറ്റ് സീരിയലുകള്‍ ചന്ദനമഴയെക്കാള്‍ പിന്നിലാണ്. സാത് നിഭാന സതിയ എന്ന ഹിന്ദി സീരിയലിന്റെ റീമേക് ആണ് ചന്ദനമഴ.