'ഈ റിയാലിറ്റി ഷോയില്‍ പങ്കെടുത്താല്‍ എന്റെ ഇമേജ് മാറും'; ഷക്കീല ബിഗ് ബോസില്‍

ഷക്കീല ഇനി ബിഗ് ബോസില്‍. തെലുങ്ക് ബിഗ് ബോസിന്റെ ഏഴാം സീസണിലാണ് ഷക്കീല എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഏഴാം സീസണ്‍ തെലുങ്കില്‍ ആരംഭിച്ചത്. തെലുങ്കില്‍ ബിഗ് ബോസ് തെലുങ്ക് വര്‍ഷങ്ങളായി അവതരിപ്പിക്കുന്നത് നാഗാര്‍ജുനയാണ്. അഞ്ചാമത്തെ മത്സരാര്‍ത്ഥിയായാണ് സീസണില്‍ ഷക്കീല എത്തിയത്.

തമിഴില്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോള്‍ തന്റെ ഇമേജ് മാറി, ഇവിടെയും അത് സംഭവിക്കുമെന്നാണ് ഷക്കീല പറഞ്ഞത്. ”ഞാന്‍ ചെയ്ത വേഷങ്ങളില്‍ ഞാന്‍ ഖേദിക്കുന്നില്ല. എന്നാല്‍ 23 വര്‍ഷത്തിന് ശേഷം, ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷം തമിഴ് സിനിമ രംഗത്ത് എന്റെ ഇമേജ് പൂര്‍ണ്ണമായും മാറി.”

”അത്തരത്തില്‍ ഒരു മാറ്റം ഇവിടെയും പ്രതീക്ഷിക്കുന്നു എന്ന് ഷക്കീല നാഗാര്‍ജുനയോട് പറഞ്ഞു. അതേ സമയം നാഗാര്‍ജുന ഷക്കീലയുടെ വളര്‍ത്തുമകളെ വേദിയിലേക്ക് വിളിച്ചിരുന്നു” എന്നാണ് ഷക്കീല പറയുന്നത്. വിജയ് ദേവരകൊണ്ടയും, നവിന്‍പൊളി ഷെട്ടിയും ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയിരുന്നു.

തെലുങ്ക് സീരിയല്‍ അമര്‍ദീപ് ചൗധരി,യുവ കര്‍ഷകനും യൂട്യൂബറുമായ പല്ലവി പ്രശാന്ത്, നടി കിരണ്‍ റാത്തോഡ്, നടനും ഫിലിം മേക്കറുമായ ഡോ ഗൗതം കൃഷ്ണ, തെലുങ്ക് നടിയായ രാധിക റോസ്, യൂട്യൂബ് ഫുഡ് വ്‌ളോഗര്‍ തേജ, തെലുങ്ക് നടി ശോഭ ഷെട്ടി, ഡാന്‍സര്‍ ആട്ട സന്ദീപ്, ഷക്കീല, മോഡലായ ശുഭ ശ്രീ, മോഡല്‍ പ്രിന്‍സ് യാര്‍, ഗായിക ദാമിനി ബട്‌ല, രാഷ്ട്രീയക്കാരനും നടനുമായ ശിവാജി, നടി പ്രിയങ്ക ജെയിന്‍ എന്നിവരാണ് മറ്റ് മത്സരാര്‍ത്ഥികള്‍.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍