കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് രാജ്യം പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയുന്ന സാഹചര്യത്തില്‍ ദൂരദര്‍ശനില്‍ “രാമായണം”, “മഹാഭാരതം” എന്നീ സീരിയലുകള്‍ പുന:സംപ്രേഷണം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നതോടെ സംപ്രേഷണം ആരംഭിക്കുകയായിരുന്നു.
എന്നാല്‍ “ശക്തിമാന്‍” സീരിയല്‍ കൂടി വേണം എന്നായിരുന്നു ആരാധകരുടെ ആവശ്യം. ഷാരൂഖ് ഖാന്‍ അഭിനയിച്ച “സര്‍ക്കസ്” സീരിയല്‍ കൂടി പുന:സംപ്രേഷണം ആരംഭിച്ചതോടെ ശക്തിമാനായി ആരാധകര്‍ ആവശ്യം കൂടുതായി ഉന്നയിക്കാന്‍ ആരംഭിച്ചു.
ഇതോടെ ശക്തിമാനും പുന:സംപ്രേഷണം ആരംഭിക്കുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സീരിയലിന്റെ നിര്‍മ്മാതാവും നടനുമായ മുകേഷ് ഖന്ന. “”130 കോടി ഇന്ത്യക്കാര്‍ക്ക് ഒരുമിച്ച് ഡിഡിയില്‍ ശക്തിമാന്‍ കാണാനുള്ള അവസരം ലഭിക്കും. പ്രഖ്യാപനത്തിനായി കാത്തിരിക്കുക”” എന്നാണ് മുകേഷ് ഖന്ന ട്വീറ്റ് ചെയ്തിരിക്കുന്നത്.