'2 കെ പിള്ളേര്‍ വന്നു കാണടാ ഞങ്ങളുടെ സൂപ്പര്‍ ഹീറോയെ'; യൂട്യൂബില്‍ ട്രെന്‍ഡ്‌സെറ്ററായി ശക്തിമാന്‍

നൈന്റീസ് കിഡ്‌സിനെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ശക്തിമാന്‍ വീണ്ടുമെത്തി. യൂട്യൂബിലൂടെയാണ് ശക്തിമാന്‍ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 19 വര്‍ഷത്തിന് ശേഷം തിരികെ എത്തിയ ശക്തിമാന് വന്‍ സ്വീകാര്യതയാണ് യൂട്യൂബില്‍ ലഭിക്കുന്നത്. ശക്തിമാനായി എത്തിയ മുകേഷ് ഖന്ന ആയിരുന്നു തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട സൂപ്പര്‍ ഹീറോ.

ദൂരദര്‍ശന്‍ പ്രചാരത്തിലുണ്ടായിരുന്ന കാലത്ത് സംപ്രക്ഷേപണം ചെയ്ത കുട്ടികളുടെ പരമ്പര ആദ്യ ഘട്ടത്തില്‍ ഹിന്ദിയില്‍ മാത്രമായിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമ്പരയ്ക്ക് ലഭിച്ച വലിയ പ്രചാരത്തെ തുടര്‍ന്ന് പരമ്പര മലയാളത്തില്‍ മൊഴി മാറ്റി സംപ്രേക്ഷണം ആരംഭിക്കുകയായിരുന്നു.

യൂട്യൂബിലൂടെ തിരികെ എത്തിയ ശക്തിമാന്റെ ആദ്യ എപ്പിസോഡ് മൂന്ന് ലക്ഷത്തോളം ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. അള്‍ട്രാ മലയാളം എന്ന യൂട്യൂബിലൂടെയാണ് ശക്തിമാന്‍ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. നേരത്തെ ഇവര്‍ പുറത്തിറക്കിയ ഹിന്ദി പതിപ്പിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ഇതിന് പിന്നാലെയാണ് മലയാളത്തിലും ശക്തിമാനെത്തിയത്. അഞ്ച് ദിവസം കൂടുമ്പോള്‍ ഓരോ എപ്പിസോഡ് വീതമാണ് നിലവില്‍ പുറത്തിറക്കുന്നത്. 1997 സെപ്റ്റംബര്‍ 13ന് ആയിരുന്നു ശക്തിമാന്റെ ആദ്യ എപ്പിസോഡ് ദൂരദര്‍ശനില്‍ പുറത്തിറക്കിയത്. തുടര്‍ന്ന് 2005 വരെ ശക്തിമാന്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം തുടര്‍ന്നിരുന്നു.

ഇപ്പോള്‍ പുറത്തിറക്കിയ യൂട്യൂബ് വീഡിയോയ്ക്കും പ്രേക്ഷകരായെത്തുന്നത് ഭൂരിഭാഗവും നൈന്റീസ് കിഡ്‌സ് തന്നെയാണ്. ”2 കെ പിള്ളേര്‍ വന്നു കാണടാ ഞങ്ങളുടെ സൂപ്പര്‍ ഹീറോയെ”, ”മദ്രസ വിട്ട് ശക്തിമാന്‍ കാണാന്‍ ഓടിയെത്തുന്ന കുട്ടിക്കാലം ഓര്‍മ്മ വരുന്നു”, ”യാ മോനെ അന്ന് ദൂരദര്‍ശനില്‍ ആന്റിന പിടിച്ച് കറക്കും ക്ലിയര്‍ ആകാന്‍ ഉഫ് രോമാഞ്ചം നൊസ്റ്റാള്‍ജിയ” തുടങ്ങിയ കമന്റുകളുമായാണ് നൈന്റീസ് കിഡ്‌സ് കമന്റ് ബോക്‌സിലെത്തുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ