കിടപ്പറ രംഗം വരെ പരസ്യമാക്കി..; ബിഗ് ബോസ് ഒടിടിക്കെതിരെ ശിവസേന

ബിഗ് ബോസ് ഒടിടി 3 റിയാലിറ്റി ഷോയ്‌ക്കെതിരെ പരാതിയുമായി ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം. ജിയോ സിനിമയില്‍ സ്ട്രീം ചെയ്യുന്ന പരിപാടിയില്‍ പരസ്യമായി അശ്ലീലം കാണിക്കുന്നു എന്നാണ് പരാതി. ഷോയ്ക്കും അതിന്റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ശിവസേനയുടെ മുതിര്‍ന്ന എംഎല്‍എ മനീഷ കയാണ്ഡെ തിങ്കളാഴ്ച മുംബൈ പൊലീസില്‍ പരാതി നല്‍കി.

ജൂലൈ 18ന് സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ മത്സരാര്‍ഥികളായ കൃതിക മാലിക്കിന്റെയും അര്‍മാന്‍ മാലിക്കിന്റെയും കിടപ്പറ രംഗങ്ങള്‍ കാണിച്ചുവെന്നും ശിവസേന എംഎല്‍എ പറഞ്ഞു. അവിടെ നടക്കുന്നത് അശ്ലീലമാണ് നടക്കുന്നത്, അത് ചിത്രീകരിച്ചിരിക്കുന്നു. ഷോയില്‍ എല്ലാ പരിധികളും മറികടന്നിരിക്കുന്നു.

അതിനാല്‍ ഞങ്ങള്‍ മുംബൈ പൊലീസിനോട് നടപടിയെടുക്കാന്‍ അഭ്യര്‍ഥിക്കുകയും അവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. റിയാലിറ്റി ഷോകളുടെ പേരില്‍ ഇങ്ങനെ അശ്ലീലം പരസ്യമായി കാണിക്കുന്നത് എത്രത്തോളം ശരിയാണ്. അത് യുവമനസുകളെ എങ്ങനെ സ്വാധീനിക്കും.

കുട്ടികള്‍ പോലും കാണുന്ന ഷോയാണിത്. ബിഗ് ബോസ് ഇനി ഒരു ഫാമിലി ഷോ അല്ല. അര്‍മാന്‍ മാലിക്കും കൃതിക മാലിക്കും എല്ലാ പരിധികളും ലംഘിച്ചു. അഭിനേതാക്കളെയും ഷോയുടെ സിഇഒയെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് മനീഷ കയാണ്ഡെ പരാതിയില്‍ പറയുന്നത്.

ഒടിടി ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിയമത്തിനായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ സമീപിക്കാനുള്ള പദ്ധതിയുണ്ട് തങ്ങള്‍ക്കെന്നും എംഎല്‍എ വ്യക്തമാക്കി. യൂട്യൂബര്‍ അര്‍മാന്‍ മാലികിന്റെ രണ്ടാം ഭാര്യയാണ് കൃതിക മാലിക്. അതേസമയം, ഷോയില്‍ നിന്നും പുറത്തായ മാലിക്കിന്റെ ആദ്യ ഭാര്യ പായല്‍ രണ്ടാഴ്ച മുമ്പ് എവിക്ട് ആയിരുന്നു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?