രജിത് കുമാറിനെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ തന്നെ പരിഹസിച്ച നടന്‍ സാബുമോന് മറുപടിയുമായി റിയാലിറ്റി ഷോ താരം ഷിയാസ് കരീം. “സാബു അണ്ണന്‍ എന്നെ പറ്റി ഇട്ടിരുന്ന പോസ്റ്റ് ഞാന്‍ കണ്ടു. എനിക്ക് സുഖം തന്നെയാണ് അണ്ണാ , അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാല്‍ മതി.” അയ്യപ്പനും കോശിയും സിനിമയില്‍ ബിജു മേനോന്റെ തല്ലുകൊണ്ടു കിടക്കുന്ന സാബുവിന്റെ ചിത്രം പങ്കുവെച്ച് ഷിയാസ് കുറിച്ചു.
നേരത്തെ ഷിയാസിനെ പരിഹസിച്ച് നടന്‍ സാബുമോന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നിന് ശേഷം ഷിയാസിനെ സ്‌ക്രീനില്‍ കാണാന്‍ പറ്റി, സുന്ദരന്‍ ആയിരിക്കുന്നു. സ്‌നേഹം സന്തോഷം എന്നായിരുന്നു ഷിയാസ് വിമാനത്താളത്തിലുള്ള ചിത്രം പങ്കുവച്ച് സാബുവിന്റെ കമന്റ്.
ബിഗ് ബോസിന്റെ ഒന്നാം സീസണില്‍ ഷിയാസിനോട് താന്‍ എവിടത്തെ മോഡലാണെന്നും, ഒരു ഫ്‌ളക്‌സില്‍ പോലും തന്നെ കണ്ടിട്ടില്ലല്ലോ എന്നും സാബു ചോദിച്ചിരുന്നു. പിന്നെ എന്റെ ഒരു ലെവലിലൊക്കെ താന്‍ എത്താന്‍ ഇനിയും പത്തുവര്‍ഷമെങ്കിലും പണിയെടുക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയായി അടുത്തിടെ ഷിയാസ് താന്‍ മോഡലിങ് ചെയ്ത പരസ്യങ്ങളുടെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും വീഡിയോകളും ചേര്‍ത്തുവെച്ച് ഒരു വീഡിയോ നിര്‍മ്മിച്ച് ഷെയര്‍ ചെയ്തിരുന്നു.