കാശ് തട്ടാനായി നിയമത്തെ ദുരുപയോഗം ചെയ്യുന്നു, സ്ത്രീകള്‍ക്ക് എന്തിനാണ് ഈ പ്രിവിലേജ്; ജാമ്യത്തിന് പിന്നാലെ റീല്‍സ് പങ്കുവച്ച് ഷിയാസ്

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായതിന് പിന്നാലെയാണ് കേസില്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം ലഭിച്ചത്.

താന്‍ നിപരാധിയാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള റീല്‍ വീഡിയോകളാണ് ഷിയാസ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യത്തേത് ഒരു അഭിമുഖത്തില്‍ സ്ത്രീകള്‍ക്ക് എപ്പോഴും അവകാശം കിട്ടുന്നെന്നും അവര്‍ക്കുള്ള പ്രിവിലേജിനെ പറ്റിയും നടി സാധിക വേണുഗോപാല്‍ സംസാരിക്കുന്ന വീഡിയോയാണ്.

”ആണിനോട് ദേഷ്യം തോന്നിയാല്‍ അവരെ ടാര്‍ഗെറ്റ് ചെയ്യുന്ന അവസ്ഥയുണ്ട്. സ്ത്രീകള്‍ക്ക് പ്രിവിലേജ് ഉണ്ട്. സ്ത്രീ കേസ് കൊടുത്താല്‍ അപ്പോള്‍ തന്നെ ആണിനെ അറസ്റ്റ് ചെയ്യുന്ന പ്രിവിലേജുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അതിനുള്ള പ്രിവിലേജില്ല. ആ നിയമം യൂസ് ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട്.”

”കാശ് തട്ടാനായെല്ലാം പലരും നിയമത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. എന്തിനാണ് അങ്ങനെ നിയമം. സ്ത്രീക്കും പുരുഷനും തുല്യ നിയമമാണ് വേണ്ടത്” എന്ന് സാധിക പറയുന്ന വീഡിയോയാണ് ഷിയാസ് ആദ്യം പങ്കുവച്ചത്. ‘ഇത് ശരിയാണ്’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിന്നാലെ ‘കുരയ്ക്കാത്ത നായയും ഇല്ല, കുറവു പറയാത്ത വായയും ഇല്ല. ഇവ രണ്ടുമില്ലാത്ത നാടും ഇല്ല. നമ്മള്‍ നമ്മുടെ ലക്ഷ്യവുമായി മുന്നോട്ട് പോവുക’ എന്ന് രജനികാന്തിന്റെ വാക്കുകളും പങ്കുവച്ചിട്ടുണ്ട്. ഷിയാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ എത്തുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം