ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചു, എങ്കിലും പങ്കെടുക്കുന്നില്ല; കാരണം വ്യക്തമാക്കി യൂട്യൂബര്‍ ഉണ്ണിമായ

ബിഗ് ബോസ് സീസണ്‍ 3 പ്രഖ്യാപിച്ചതു മുതല്‍ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി കൊണ്ടിരിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ മുതല്‍ രശ്മി നായര്‍ തുടങ്ങിയവര്‍ മത്സരാര്‍ത്ഥികളായി എത്തുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി താരങ്ങളും രംഗത്തെത്തിയിരുന്നു.

ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് യൂട്യൂബറും വ്‌ളോഗറുമായ ഉണ്ണിമായ. സിംപ്ലി മൈ സ്റ്റൈല്‍ എന്ന വ്‌ളോഗിലൂടെ ശ്രദ്ധേയായ താരമാണ് ഉണ്ണിമായ. ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചെങ്കിലും താന്‍ പങ്കെടുക്കുന്നില്ല എന്നാണ് ഉണ്ണിമായ സമയം മലയാളത്തോട് പ്രതികരിച്ചിരിക്കുന്നത്.

യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയയിലും ഉള്ളയാളാണ് താന്‍. ആ സ്ഥിതിക്ക് നൂറു ദിവസമൊന്നും തനിക്ക് ഫോണ്‍ ഇല്ലാതെ ഇരിക്കാന്‍ പറ്റില്ല. മാത്രമല്ല, ഒരുപാട് കഷ്ടപ്പെട്ട് ഉയര്‍ത്തിക്കൊണ്ടു വന്ന ചാനല്‍ അത്രയും ദിവസം മാറിനില്‍ക്കുമ്പോള്‍ യൂട്യൂബ് അല്‍ഗോരിതം പ്രശ്‌നം ആണെന്നും ഉണ്ണിമായ വ്യക്തമാക്കി.

Read more

തന്റെ വിവാഹം ഉടനുണ്ടാകുമെന്നും ഉണ്ണിമായ പറയുന്നു. മാര്‍ച്ചില്‍ വിവാഹ നിശ്ചയവും പിന്നാലെ വിവാഹവും ഉണ്ടാകുമെന്നും ഉണ്ണിമായ പറഞ്ഞു. വരനെ കുറിച്ചുള്ള വിവരങ്ങളൊക്കെ ഒരു വീഡിയോയിലൂടെ പറയാം എന്നും ഉണ്ണിമായ പറഞ്ഞു.