ഷൂട്ടിംഗിനിടെ അപകടം: നടി സരയു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സൂര്യാ ടിവിയിലെ അഡ്വഞ്ചര്‍ റിയാലിറ്റി ഷോ സ്റ്റാര്‍ വാര്‍സ് ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. വിദേശ ചാനലുകളിലെ ഷോകളെ അനുകരിച്ചുകൊണ്ടുള്ള പരിപാടിയാണിത്. സിനിമാ-സീരിയല്‍ രംഗത്തെ താരങ്ങളെ അഡ്വഞ്ചര്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചുകൊണ്ടാണ് പരിപാടി നടത്തുന്നത്.

ഇതിലെ മത്സരാര്‍ത്ഥികള്‍ എല്ലാവരും തന്നെ നല്ല രീതിയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്താണ് പങ്കെടുക്കുന്നത്. എന്നാലും അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന അവസ്ഥയാണ്.

https://www.facebook.com/marunadan/videos/1487676331345421/

Read more

കഴിഞ്ഞ ദിവസമാണ് ഷോയില്‍ പങ്കെടുക്കുകയായിരുന്ന സരയു വലിയൊരു അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. സരയുവും അനീഷ് റഹ്മാനുമായിരുന്നു ടീമില്‍. കയറില്‍ തൂങ്ങി മലകയറുന്ന അഡ്വഞ്ചറായിരുന്നു ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. അതിനിടെ അപ്രതീക്ഷിതമായി മുകളില്‍നിന്ന് ഒരു പാറക്കല്ല് അടര്‍ന്ന് വീണു. സരയുവിന്റെ തൊട്ടടുത്ത്കൂടിയാണ് ഈ പാറയുടെ കഷണം താഴേക്ക് വീണത്. അത് ദേഹത്ത് തട്ടിയിരുന്നെങ്കില്‍ വലിയ അപകടമുണ്ടായേനെ.