ആ വീടിനകത്ത് ഞാന്‍ നിരാശയിലായിരുന്നു, ആരും കാണാതെ കരഞ്ഞിട്ടുണ്ട്; ബിഗ് ബോസ് വീടാണെന്നൊക്കെ തോന്നും; വന്നാല്‍ പെട്ടു: സുചിത്ര

ബിഗ് ബോസ് സീസണ്‍ നാലില്‍ നിന്ന് ഏറ്റവും ശ്രദ്ധേയയായ മത്സാരാര്‍ത്ഥിയായ സുചിത്രയും ബിഗ് ബോസ് ഹൌസില്‍ നിന്നും പുറത്തായിരിക്കുകയാണ്. സുചിത്രയുള്‍പ്പടെ നാല് പേരായിരുന്നു ഈ ആഴ്ചത്തെ എലിമിനേഷനില്‍ വന്നിരുന്നത്. അഖില്‍, സൂരജ്, വിനയ് എന്നിവരായിരുന്നു മറ്റുള്ള മത്സരാര്‍ത്ഥികള്‍.

അറുപത്തിമൂന്ന് ദിവസത്തെ ബിഗ് ബോസ് യാത്രയില്‍ ആദ്യമായിട്ടായിരുന്നു സുചിത്ര എലിമിനേഷനില്‍ വന്നത്. സന്തോഷമുണ്ടെന്നും അച്ഛനെ കാണാമല്ലോയെന്നുമാണ് നടി മോഹന്‍ലാലിനോട് പറഞ്ഞത്. ഇപ്പോഴിതാ ഷോയില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് സുചിത്ര.

ബിഗ് ബോസ് ഹൗസിനകത്ത് താന്‍ നിരാശയിലായിരുന്നു. ആരും കാണാതെ കരഞ്ഞിട്ടുണ്ട്. ഇതുവരെയും ആരും എന്നെ നോമിനേറ്റ് ചെയ്യാതിരുന്നതാണ്. ഇല്ലായിരുന്നെങ്കില്‍ ഇതിനുമുമ്പേ വീട്ടില്‍ പോകാമായിരുന്നു. വീട് മിസ്സായി തുടങ്ങിയപ്പോള്‍ തന്നെ തന്റെ കയ്യീന്ന് പോയെന്ന് മനസിലായെന്നും സുചിത്ര വ്യക്തമാക്കി.

ഒരുപാട് സൗഹൃദങ്ങളും പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെ ബിഗ് ബോസ് ഹൗസിനകത്ത് ഉണ്ടാകും. പുറത്തുനിന്ന് നോക്കുമ്പോള്‍ ബിഗ് ബോസ് വീടാണെന്ന് തോന്നും പക്ഷേ വന്നാല്‍ പെട്ടതാണ്. പേടിപ്പിക്കയല്ല. ടാസ്‌ക് കളിച്ച് മുന്നേറാന്‍ വലിയ പ്രയാസമാണ്. നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?