അഡ്ജസ്റ്റ്മെന്റിന് തയ്യാറായി തന്നെയാണ് നായികമാര്‍ വരുന്നത്.. മകള്‍ക്ക് അവസരം ലഭിക്കാന്‍ കൂടെ കിടന്ന അമ്മയെ അറിയാം: നടി റീഹാന

തമിഴ് സീരിയല്‍ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി റീഹാന. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാം എന്നാണ് റിഹാന പറയുന്നത്. ചില ആര്‍ട്ടിസ്റ്റുകള്‍ നിലനില്‍പിന് വേണ്ടി തയ്യാറാവും, ചിലര്‍ മാനം മതിയെന്ന് കരുതി പിന്മാറും എന്നും റീഹാന പറയുന്നു.

സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്ന പേരിലാണ് ഈ ചൂഷണങ്ങള്‍ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ്. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പിന് വേണ്ടി തയ്യാറാവും. ചിലര്‍ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറും.

അതെല്ലാം ഓരോരുത്തരുടെ ചോയ്‌സ് ആണ്. സിനിമയില്‍ മാത്രമല്ല ഇത്. പണം കാണിച്ച് കൊതിപ്പിച്ചും, അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ട്. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാം.

മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും, മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു. എന്നാല്‍ ആ കുട്ടിക്ക് അവസരം നല്‍കിയില്ല. ഇന്ന് സിനിമയില്‍ മുന്നേറണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് കഴിവ് മാത്രം പോര, വീട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണം.

സിനിമയില്‍ വരുന്ന ഭൂരിപക്ഷം നായികമാരും അഡ്ജസ്റ്റ്മെന്റിന് തയ്യാറായി കൊണ്ട് തന്നെയാണ്. ചുരുക്കം ചിലര്‍ മാത്രമാണ് വീട്ടുവീഴ്ച ചെയ്യാതെ അഭിനയിക്കുന്നത്. അവരുടെ കരിയര്‍ ഗ്രാഫ് നോക്കിയാല്‍ അറിയാന്‍ കഴിയും, വളരെ പതിയെ ആയിരിക്കും അവരുടെ വളര്‍ച്ച എന്നാണ് റീഹാന പറയുന്നത്.

Latest Stories

നാടകാവതരണത്തെ ചൊല്ലി തര്‍ക്കം; ഹൈക്കോടതി അഭിഭാഷകര്‍ തമ്മില്‍ കൂട്ടത്തല്ല്

അപ്പു സ്‌പെയിനിലെ ഒരു ഫാമില്‍ കുതിരയെയോ ആടിനെയോ നോക്കുവാണ്, പൈസയൊന്നും കിട്ടില്ല: സുചിത്ര മോഹന്‍ലാല്‍

വോട്ട് തേടിയെത്തിയ മന്ത്രി ചങ്ങാടത്തില്‍ കുടുങ്ങി; അരമണിക്കൂറോളം നീണ്ട് രക്ഷാപ്രവർത്തനം

അമേരിക്കയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി; സ്വിങ് സ്റ്റേറ്റുകളില്‍ സമ്പൂര്‍ണ വിജയവുമായി ഡോണള്‍ഡ് ട്രംപ്; പ്രസിഡന്റ് പദത്തില്‍ തിരിച്ചെത്തുന്നത് വന്‍ ഭൂരിപക്ഷത്തില്‍

തേങ്ങാപ്പൂളില്‍ വിഷം വച്ചത് അറിഞ്ഞില്ല; അദ്ധത്തില്‍ കഴിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

അങ്ങോട്ട് പറഞ്ഞുകൊടുക്ക് ഫിഞ്ച് അണ്ണാ, ഗവാസ്‌ക്കർക്ക് എതിരെയുള്ള ഓസ്‌ട്രേലിയൻ താരത്തിന്റെ അഭിപ്രായത്തോട് യോജിച്ച് രോഹിത്തിന്റെ ഭാര്യയും; സംഭവം ഏറ്റെടുത്ത് ആരാധകർ

ഐസിഎൽ ഫിൻകോർപ്പ് സെക്യൂർഡ് എൻസിഡി പബ്ലിക് ഇഷ്യൂ നവംബർ 11 മുതൽ

പവിത്രം ഇറങ്ങിയപ്പോള്‍ എല്ലാവരും കുത്തുവാക്കുകളും ശാപവാക്കുകളും പറഞ്ഞു കുറ്റപ്പെടുത്തി: വിന്ദുജ മേനോന്‍

സഞ്ജു പറഞ്ഞത് തെറ്റ്, ആ കാര്യം അംഗീകരിക്കാൻ സാധിക്കില്ല; തുറന്നടിച്ച് എബി ഡിവില്ലിയേഴ്സ്

അഞ്ചര വര്‍ഷത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കാം; നിക്ഷേപകര്‍ക്ക് സുവര്‍ണാവസരവുമായി ഐസിഎല്‍ ഫിന്‍കോര്‍പ്; എന്‍സിഡി നാളെ മുതല്‍ ആരംഭിക്കും