നിരവധി സിനിമകളിലൂടെയും സീരയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ദിലീപ് ശങ്കര്‍. നിലവില്‍ അമ്മയറിയാതെ, സുന്ദരി എന്നീ സീരിയലുകളിലാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മദ്യപാനം അടക്കമുള്ള തന്റെ എല്ലാ ദുശീലങ്ങളും എങ്ങിനെയാണ് മാറിയത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍.
ഞാന്‍ പണ്ട് വലിയ ദൈവ വിശ്വാസിയൊന്നും ആയിരുന്നില്ല. അമ്പലങ്ങളില്‍ പോകും പ്രാര്‍ത്ഥിയ്ക്കും അത്ര തന്നെ. എന്നാല്‍ ഇപ്പോള്‍ മുടങ്ങാതെ പറ്റുമ്പോള്‍ എല്ലാം ചോറ്റാനിക്കരയില്‍ പോകാറുണ്ട്. ചോറ്റാനിക്കരയില്‍ മാത്രമല്ല മറ്റ് അമ്പലങ്ങളിലും. ഭക്തി എന്റെ ഉള്ളില്‍ നിന്ന് വന്നതോടെ മദ്യപാനം അടക്കമുള്ള എല്ലാ ദുശീലങ്ങളും മാറി.
ഇപ്പോള്‍ ഞാന്‍ മാംസാഹാരം കഴിക്കാറില്ല. അതൊന്നും ഞാന്‍ മനപൂര്‍വ്വം, ഇങ്ങനെയൊക്കെ ആകണം എന്ന് കരുതി ചെയ്തതല്ല, അങ്ങനെ ആയി പോയതാണ്. ഓരോ ആളുകള്‍ക്ക് ഓരോ സമയം ഉണ്ടാവില്ലേ അപ്പോള്‍ ഒരു മാറ്റമുണ്ടാവും. അതുപോലെ തന്നെയാണ് ഇതും. അതെന്താണ് അങ്ങിനെ എന്ന് ചോദിച്ചാല്‍ പറഞ്ഞു തരാനൊന്നും എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് എന്റെ ഭക്തിയിലൂടെ എനിക്ക് ഒരുപാട് ഗുണങ്ങളുണ്ടായി.