'ഉപ്പും മുളകി'ലേക്കും താരങ്ങളെല്ലാം തിരിച്ചെത്തുന്നു; പ്രശ്നങ്ങളെല്ലാം അവസാനിച്ചു, പോസ്റ്റുമായി മുടിയന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് “ഉപ്പും മുളകും”. എന്നാല്‍ കുറച്ച് ദിവസങ്ങളായി പ്രധാന താരങ്ങളായ ബാലുവും നീലുവും മക്കളും ഇല്ലാതെയാണ് പരമ്പര സംപ്രേഷണം ചെയ്തു കൊണ്ടിരുന്നത്. ഇതോടെ താരങ്ങള്‍ പരമ്പരയില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഉപ്പും മുളകിനും ചെറിയ പ്രശ്നമുണ്ട്, അതെല്ലാം വേഗം മറികടന്ന് വൈകാതെ ഞങ്ങള്‍ എത്തുമെന്ന് മുടിയന്‍ കഥാപാത്രം അവതരിപ്പിക്കുന്ന റിഷി എസ് കുമാര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.

ഈ പോസ്റ്റ് ഡിലീറ്റ് ചെയ്ത് പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയും ഒപ്പം “”ഞങ്ങള്‍ തിരിച്ച് വന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം ആയല്ലോ. ഇത്രയേയുള്ളു കാര്യം. ഇതിനാണ് എല്ലാവരും ടെന്‍ഷന്‍ അടിച്ചത്. എന്നാലും നിങ്ങളുടെ സ്നേഹം അപാരമാണ്”” എന്ന കുറിപ്പുമാണ് റിഷി പങ്കുവzച്ചിരിക്കുന്നത്.

ബാലുവും നീലുവും കേശുവും ശിവാനിയുമെല്ലാം ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ പാറുകുട്ടിയെ കാണാനില്ലാത്ത കാര്യവും ആരാധകര്‍ തിരക്കുന്നുണ്ട്. ജുഹി റുസ്തഗി പുറത്ത് പോയതിന് പിന്നാലെയാണ് ബാക്കിയുള്ള പ്രധാന താരങ്ങളെ ഒന്നും കാണാതെ ആയത്. ആഴ്ചകളായി ഇവരൊന്നും പരമ്പരയില്‍ ഇല്ലായിരുന്നു.

https://www.instagram.com/p/B9EF-fxFsfz/

Latest Stories

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത