ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, ഉപ്പും മുളകും തിരിച്ചെത്തുന്നു; പക്ഷേ ചെറിയൊരു മാറ്റം

ആരാധകരേറെയുള്ള ടെലിവിഷന്‍ പരമ്പരയായിരുന്നു ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറഞ്ഞ ഉപ്പും മുളകും കഴിഞ്ഞ വര്‍ഷമായിരുന്നു നിര്‍ത്തിവെച്ചത്. അണിയറ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു പരിപാടി പെട്ടെന്ന് നിര്‍ത്തലാക്കാന്‍ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഉപ്പും മുളകും പരമ്പരയുടെ ടീം പുതിയ പേരില്‍ മറ്റൊരു ചാനലില്‍ എത്തിയിരിക്കുകയാണ്. സീ ടിവിയില്‍ എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ മടങ്ങിവരവ്.
പരിപാടിയുടെ ഓണം ടീസര്‍ ചാനല്‍ പുറത്തുവിട്ടു. ഓണ ദിവസങ്ങളിലേക്കുള്ള പ്രത്യേക പരിപാടിയാണോ അതോ പുതിയ പരമ്പര തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, റിഷി കുമാര്‍, പാറുക്കുട്ടി, ശിവാനി മേനോന്‍, ജൂഹി രുസ്താഗി തുടങ്ങിയവരെയെല്ലാം പുതിയ ടീസറില്‍ കാണാം.

Latest Stories

IPL 2025: ആ ടീമും അതിന്റെ സ്‌കോട്ടിങ് ഗ്രുപ്പും വമ്പൻ ദുരന്തം, മോശം ലീഗിൽ നിന്നാണ് താരങ്ങളെ എടുക്കുന്നത്: സുനിൽ ഗവാസ്‌കർ

റാബിക്‌സ് പ്രതിരോധ കുത്തിവയ്പ്പിന് ശേഷവും പേവിഷബാധ; മൂന്നാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ടയില്‍; സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിക്കുന്നു

സുപ്രീ കോടതി ഇടപെട്ടു, ആസിഫ് അലി ചിത്രത്തിന് പച്ചക്കൊടി; 'ആഭ്യന്തര കുറ്റവാളി' ഇനി തിയേറ്ററുകളിലേക്ക്

IPL 2025: അവന്റെ ബാറ്റിങ് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, എന്തൊരു പ്ലെയറാണ് അദ്ദേഹം, സഹതാരത്തെ പ്രശംസിച്ച് ജോസ് ബട്‌ലര്‍

'വിശദമായ പരിശോധനയ്ക്ക് ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ, ഫൊറൻസിക് പരിശോധന ആരംഭിച്ചു'; വീണാ ജോർജ്

നടന്മാരെയാകെ സംശയത്തിന്റെ നിഴലിലാക്കി.. ലിസ്റ്റിന്‍ സ്റ്റീഫനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്താക്കണം: സാന്ദ്ര തോമസ്

'കഞ്ചാവ് പിടികൂടിയ സെറ്റില്‍ സഹകരിക്കാന്‍ തയാറായില്ല, നിവിന്‍ പോളി ഇറങ്ങിപ്പോയി'; ലിസ്റ്റിന്റെ വിവാദ പ്രസ്താവനയ്ക്ക് കാരണം ഇങ്ങനെ...

'കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണട്ടെ'; നേരത്തേ എത്തിയത് എന്തിനെന്ന് വിശദമാക്കി രാജീവ് ചന്ദ്രശേഖർ

IPL 2025: കഴിഞ്ഞ ജന്മത്തിൽ താൻ പാമ്പും കോഹ്‌ലി കീരിയും ആയിരുന്നോ, വീണ്ടും കോഹ്‌ലിയെ ട്രോളി സഞ്ജയ് മഞ്ജരേക്കർ; ഇത്തവണ കാരണം സൂര്യകുമാർ യാദവ്

വീണ്ടും തിരിച്ചടിച്ച് ഇന്ത്യ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി റദ്ദാക്കി, തീരുമാനം ദേശ സുരക്ഷ കണക്കിലെടുത്ത്