മലയാളം ചാനലുകളുടെ കിടമത്സരത്തില്‍ ഏറ്റവും പിന്നിലേക്ക് വീണ് ഇന്‍സൈറ്റ് മീഡിയ സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളവേഴ്‌സ് ടിവി. ബാര്‍ക്ക് ടെലിവിഷന്‍ (ടിആര്‍പി) റേറ്റിംഗ് അനുസരിച്ച് ചാനല്‍ അതിന്റെ ഏറ്റവും മോശം കാലത്തിലൂടെയാണ് കടന്നുപൊയ്‌കൊണ്ടിരിക്കുന്നത്. 18 ആഴ്ചയിലെ റേറ്റിംഗ് പുറത്തുവന്നപ്പോള്‍ ഏഷ്യാനെറ്റ് മൂവിസിന്റെയും സൂര്യ ടിവിയുടെയും പിന്നില്‍ ആറാം സ്ഥാനത്താണ് ഫ്‌ളവേഴ്‌സ് ടിവി.
നേരത്തെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കൃത്യമായി ഉറപ്പിച്ചിരുന്ന ചാനലിനാണ് ഈ ഗതികേട് ഉണ്ടായിരിക്കുന്നത്. മികച്ച പ്രോഗ്രാമുകള്‍ ഇല്ലാത്തതും സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തതുമാണ് ചാനലിനെ ജനം കൈവിടാന്‍ കാരണം. സീ കേരളം മികച്ച പരിപാടികളുമായി കളം പിടിച്ചതും ഫ്‌ളവേഴ്‌സിന്റെ വീഴ്ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
പതിവ് പോലെ ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത് ഏഷ്യാനെറ്റാണ്. സീരിയലുകളുടെയും ബിഗ് ബോസിന്റെയും മികച്ച പ്രകടനത്തോടെ 806 പോയിന്റുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. 210 പോയിന്റുമായി സീ കേരളമാണ് രണ്ടാമത്. 200 പോയിന്റുമായി മഴവില്‍ മനോരമ മൂന്നാം സ്ഥാനത്തുണ്ട്.
ടിആര്‍പിയില്‍ എപ്പോഴും മികച്ച റേറ്റിങ്ങ് സമ്മാനിക്കുന്ന സിനിമകള്‍ സംപ്രേക്ഷണം ചെയ്ത് ഏഷ്യാനെറ്റ് മൂവി നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 177 പോയിന്റാണ് ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. 175 പോയിന്റുമായി സൂര്യാ ടിവിയാണ് അഞ്ചാം സ്ഥാനത്ത്. വന്‍ തിരിച്ചടി നേരിട്ട് കേവലം 172 പോയിന്റുകള്‍ മാത്രം നേടാനായ ഫ്‌ളവേഴ്‌സ് ടിവിയാണ് ആറാമത്.
Read more
കൈരളി-114, സൂര്യ മൂവി-99, ഏഷ്യാനെറ്റ് പ്ലസ്-86, കൊച്ചു ടിവി-67, കൈരളിവി-60, അമൃത ടിവി-40 എന്നിങ്ങനെയാണ് ടിആര്‍പിയിലെ പോയിന്റ് നില.