പന്ത്രണ്ട് ദിവസം അടി കൂടി മിണ്ടാതിരുന്നു, ഈ ബന്ധം അധികം മുന്നോട്ട് പോകില്ലെന്ന് മനസിലാക്കി വേര്‍പിരിയാന്‍ തീരുമാനിച്ചു: ആലീസും സജിനും

ടെലിവിഷനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ആലീസും സജിനും. തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇരുവരും യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ബ്രേക്കപ്പ് വരെ എത്തിയ തങ്ങളുടെ പ്രണയ കഥയെ കുറിച്ച് ആലീസും സജിനും ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രണയിക്കുന്ന സമയത്ത്, ഫോണിലൊക്കെ വിളിക്കുമ്പോള്‍ എന്നും വഴക്കായിരുന്നു. പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടാവും. പക്ഷെ അപ്പോഴൊക്കെ ‘കല്യാണത്തിന് ശേഷമേ നിനക്ക് എന്നെ മനസ്സിലാവൂ’ എന്ന് ഇച്ചായന്‍ പറയുമായിരുന്നു. അത് സത്യമാണ്, കല്യാണത്തിന് ശേഷം വഴക്ക് ഒരുപാട് കുറഞ്ഞു.

ആദ്യമായി ആലീസിനോട് സംസാരിക്കുന്നത് ഒരു സെലിബ്രിറ്റി എന്ന നിലയില്‍ തന്നെയാണെന്ന് സജിന്‍ പറയുന്നു. പിന്നീട് ഒരു റിലേഷന്‍ ആരംഭിച്ച ശേഷവും താന്‍ നൂറ് ശതമാനം കമ്മിറ്റ്മെന്റ്സ് കാണിച്ചില്ല. കാരണം ഈ ബന്ധം വിവാഹം വരെ പോകും എന്ന് താന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല.

പന്ത്രണ്ട് ദിവസം തല്ലു കൂടി മിണ്ടാതിരുന്നിട്ടുണ്ട്. ആ സമയത്തും ആലീസിനെ സമാധാനപ്പെടുത്താനോ കാണാനോ താന്‍ മുന്‍ കൈ എടുത്തിരുന്നില്ല. അതിന് ശേഷം ആലീസ് വീട്ടില്‍ വന്ന ശേഷമാണ് ഓകെ, ഈ ബന്ധം സീരിയസ് ആണ് എന്ന തോന്നല്‍ തനിക്ക് ഉണ്ടായത് എന്ന് സജിന്‍ പറയുന്നു.

അന്ന് താന്‍ വീട്ടില്‍ ചെന്നില്ലായിരുന്നു എങ്കില്‍ ഞങ്ങളുടെ ബന്ധം അന്ന് ബ്രേക്കപ്പ് ആകുമായിരുന്നു എന്നാണ് ആലീസ് പറയുന്നത്. സത്യത്തില്‍ അന്ന് താന്‍ വീട്ടില്‍ പോയത്, ഈ ബന്ധം ഇനി വേണ്ട നമുക്ക് ബ്രേക്കപ്പ് ആകാം എന്ന് പറയാന്‍ വേണ്ടിയായിരുന്നു.

വഴക്കിന് ശേഷം താനിനി വരില്ല എന്നാണ് ഇച്ചായന്‍ കരുതിയത്. എങ്കില്‍ അത് കാണിച്ച് കൊടുക്കാം എന്ന് കരുതിയാണ് പുറപ്പെട്ടത്. അത്രയും ദൂരം യാത്ര ചെയ്ത്, വീട് തേടിപ്പിടിച്ച് ആലീസ് വരും എന്ന് താന്‍ കരുതിയില്ല എന്നും, ആ ദിവസത്തിന് ശേഷമാണ് ശരിയ്ക്ക് വിവാഹത്തിന്റെ കാര്യങ്ങളിലേക്ക് പോയതെന്നും സജിന്‍ പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍