ഫേക്ക് ഐഡി ഉണ്ട്, അത് വെച്ച് ആരെയും പറ്റിച്ചിട്ടില്ല, പ്രൈവസിക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്: ജൂഹി രുസ്തഗി

ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് ജൂഹി രുസ്തഗി. ഉപ്പും മുളകും അവസാനിച്ചതിന് പിന്നാലെ എരിവും പുളിയും എന്ന പേരില്‍ അതേ കുടുംബം വീണ്ടും എത്തിയിരിക്കുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ജൂഹി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

വീട്ടില്‍ പട്ടിണി കിടക്കുകയും ദേഷ്യം പിടിച്ച് ബാഗും തൂക്കി ഇറങ്ങി പോവുക വരെ ചെയ്തിട്ടുണ്ടെന്ന് ജൂഹി പറയുന്നു. പക്ഷെ ഗേറ്റ് വരെ മാത്രമേ പോകൂ. അത് കഴിഞ്ഞ് മടങ്ങി വരും. രാത്രി വീടിന്റെ മതില്‍ ചാടി കടന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി.

പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ട്, പബ്ലിക്ക് ആയി കിടന്ന് ഉറങ്ങിയിട്ടുണ്ട്, ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടില്ല, പക്ഷെ ബങ്ക് ചെയ്തിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ യെസ് എന്നായിരുന്നു ജൂഹിയുടെ മറുപടി.

കൈയ്യിലെ സേവിംഗ്സിനെ കുറിച്ച് വീട്ടുകാരോട് കള്ളം പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ആവശ്യം വന്നിട്ടില്ല എന്നാണ് ജൂഹി പറയുന്നത്. താന്‍ അധികം ചെലവ് ചെയ്യുന്ന ആളല്ല. തന്റെ കൈയ്യില്‍ എന്തുണ്ട് എന്ന് വീട്ടുകാര്‍ക്ക് നന്നായി അറിയാം.

ഫേക്ക് ഐഡി ഉണ്ടെങ്കിലും, അത് വച്ച് ആരെയും പറ്റിച്ചിട്ടില്ല. തന്റെ പ്രൈവസിക്ക് വേണ്ടിയാണ് ഫേക്ക് ഐഡി ഉണ്ടാക്കിയത് എന്നും ജൂഹി പറഞ്ഞു. ബെസ്റ്റ് ഫ്രണ്ടിനോട് ഇഷ്ടപോലെ നുണ പറഞ്ഞിട്ടുണ്ട് എന്നും ജൂഹി പറയുന്നു.

Latest Stories

'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

36 മണ്ഡലങ്ങളും ശിവസേനകളുടെ ശക്തിപ്രകടനവും; 'ബോംബെ'യില്‍ ആര്? ശക്തി തെളിയിക്കല്‍ ബാധ്യതയായ സേന!

കമ്മിൻസ് വെച്ച റീത്തിന് ഒരാണ്ട്; ഇന്ത്യ ലോകകപ്പ് ഫൈനലിൽ കാലിടറി വീണിട്ട് ഇന്നേക്ക് ഒരു വർഷം

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അഞ്ച് കോടി രൂപയുമായി പിടിയില്‍

ഊർജ്ജ വ്യവസായ മേഖലയിലെ ആഗോള ഭീമന്മാരായ എൻഒവി കൊച്ചിയിൽ! തുറന്നിടുന്നത് അനന്ത സാധ്യതകൾ

ക്രിസ്തുമസ് ദിനത്തിൽ ഞെട്ടിക്കാനൊരുങ്ങി ബാറോസും കൂട്ടരും, ത്രീ ഡി ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിൽ വയനാട്ടിൽ നിന്നുള്ള മിന്നു മണിയും

"അവന്മാരാണ് ഞങ്ങളുടെ തുറുപ്പ് ചീട്ട്, അത് കൊണ്ട് ടീം വളരാൻ അവർ നിർണായക പങ്ക് വഹിക്കേണ്ടതുണ്ട്"; ബ്രസീൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ആദ്യ 24 മണിക്കൂറിനുള്ളിൽ മില്യണുകൾ; യൂട്യൂബിൽ ഞെട്ടിച്ച സിനിമാ ട്രെയിലറുകൾ...

ബിസിനസിനേക്കാള്‍ പ്രാധാന്യം ഹിന്ദിയ്ക്ക്; പോര്‍ട്ടലില്‍ ഭാഷ മാറ്റിയ സംഭവത്തില്‍ എല്‍ഐസിയ്ക്ക് വ്യാപക വിമര്‍ശനം