'നല്ല മനസുള്ള ഒരു സുഹൃത്തായിരുന്നു നിങ്ങള്‍'; മുന്‍ കാമുകന് വിവാഹ ആശംസകള്‍ നേര്‍ന്ന് ജൂഹി

ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് ജൂഹി രുസ്തഗി. ജൂഹിയെ പോലെ തന്നെ താരത്തിന്റെ പ്രണയവും പ്രേക്ഷകര്‍ക്ക് അറിവുള്ളതായിരുന്നു. ഡോ റോവിന്‍ ജോര്‍ജായിരുന്നു റൂഹിയുടെ കാമുകന്‍. മോഡലിംഗിലൂടെ ശ്രദ്ധിക്കപ്പെട്ട റോവിനും ജൂഹിയും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ അടുത്തകാലത്ത് ഇരുവരും വേര്‍പിരിഞ്ഞെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്.

റോവിന്‍ മറ്റൊരു വിവാഹിത്തിന് ഒരുങ്ങുന്നെന്ന് വാര്‍ത്ത പുറത്തുവന്നതോടെയാണ് ജൂഹിയുമായുള്ള ബന്ധം അവസാനിച്ചെന്ന് ഉറപ്പായിരിക്കുന്നത്. ഒരു പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന എഐ എഡിറ്റഡ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത റോവിന്‍, ‘ഞാന്‍ നിന്നെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നമ്മള്‍ പങ്കിട്ടു’ എന്നാണ് കുറിച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ അന്ന് പകര്‍ത്തിയതോ എന്ന് സംശയം തോന്നിപ്പിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ പ്രിയപ്പെട്ട സുഹൃത്തിന് ആശംസകള്‍ അറിയിച്ച് ജൂഹി രംഗത്തെത്തി. ‘ആശംസകള്‍ റോവിന്‍. നല്ല മനസുള്ള ഒരു നല്ല സുഹൃത്തായിരുന്നു നിങ്ങള്‍. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എല്ലാവിധ സന്തോഷങ്ങളും നിറഞ്ഞ നല്ലൊരു ജീവിതവും ഒപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ’ എന്നാണ് ജൂഹി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

റോവിനുമായുള്ള പ്രണയത്തെ കുറിച്ച് തന്റെ വീട്ടില്‍ പറഞ്ഞിട്ടുണ്ട് എന്നും വീട്ടുകാര്‍ക്ക് കുഴപ്പമൊന്നുമില്ല സമ്മതം ആണെന്ന് ആയിരുന്നു നേരത്തെ ജൂഹി പറഞ്ഞത്. പക്ഷെ ഈ വിവരം തന്റെ വീട്ടില്‍ ആദ്യം വിവരം അറിഞ്ഞപ്പോള്‍ പ്രശ്‌നം ഉണ്ടായതായി റോവിനും പറഞ്ഞിരുന്നു. ഇതിനിടയില്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടേ വിവാഹം ഉണ്ടാകൂ എന്ന് പറഞ്ഞിരുന്ന ഇരുവരും കുറച്ചധികം നാളുകളായി ഒരുമിച്ച് എവിടെയും പ്രത്യക്ഷപ്പെടാറില്ലായിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി