എത്ര പണം തരാമെന്ന് പറഞ്ഞ് വിളിച്ചാലും ബിഗ് ബോസിലേക്ക് ഇല്ല, കാരണം..; പ്രതികരണവുമായി യൂട്യൂബര്‍ അര്‍ജ്യു

ബിഗ് ബോസ് സീസണ്‍ 3യില്‍ ആരൊക്കെ മത്സരാര്‍ത്ഥികളാകും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ബോബി ചെമ്മണ്ണൂരിന്റെ മുതല്‍ സിനിമാ-സീരിയല്‍ താരങ്ങള്‍, യൂട്യൂബര്‍മാര്‍, ആക്ടിവിസ്റ്റകള്‍ തുടങ്ങിയവരുടെയെല്ലാം പേരുകള്‍ മത്സരാര്‍ത്ഥികളുടെ സാദ്ധ്യതാ പട്ടികയിലുണ്ട്.

സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയാകും എന്ന വാര്‍ത്തകള്‍ നിരസിച്ചു കൊണ്ട് പലരും രംഗത്തെത്തിയിരുന്നു. അത്തരത്തിലൊരു സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ജ്യു എന്ന യൂട്യൂബര്‍ അര്‍ജ്ജുന്‍. പുതിയ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് അര്‍ജ്യുവിന്റെ പ്രതികരണം.

എത്ര പണം തരാമെന്ന് പറഞ്ഞ് വിളിച്ചാലും ബിഗ്‌ബോസിലേക്ക് ഇല്ലെന്നും യൂട്യൂബ് വിട്ടു കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അര്‍ജ്യു വീഡിയോയിലൂടെ വ്യക്തമാക്കി. ബിഗ് ബോസ് സീസണ്‍ 3യില്‍ ഞാനുണ്ടോ എന്ന ടൈറ്റിലില്‍ എത്തിയ വീഡിയോയാണ് അര്‍ജ്ജുന്‍ പങ്കുവച്ചിരിക്കുന്നത്.

Read more

“”ബിഗ് ബോസ് ഫെബ്രുവരിയില്‍ ഇവരാണ് മത്സരാര്‍ത്ഥികള്‍”” എന്ന തലക്കെട്ടോടെ എത്തിയ വാര്‍ത്തയില്‍ അര്‍ജ്യുവിന്റെ ചിത്രമടക്കം വന്ന ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഇത് വ്യൂസ് കിട്ടാന്‍ വേണ്ടിയാണ് ചെയ്യുന്നതെന്നും അര്‍ജ്യു വീഡിയോയിലൂടെ വ്യക്തമാക്കി.