ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ ഒരുമിക്കുന്നു; വീണ്ടും കൈകോർത്ത് രജനിയും ബച്ചനും, തലൈവർ 170 അപ്ഡേറ്റ്

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്, തമിഴകത്തെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 170 ാം ചിത്രമാണിത്.വൻ താരനിരതന്നെ അണിനിരക്കുന്ന ചിത്രത്തിൽ ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചനും എത്തുന്നുണ്ട് എന്ന വിവരമാണ് ഇപ്പോൾ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നത്.

മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം രജനികാന്തിനൊപ്പം ബച്ചൻ സ്ക്രീന്‍ പങ്കിടുന്ന ചിത്രം കൂടിയാണ് തലൈവർ 170. സിനിമയുടെ ചിത്രീകരണം തുടരുകയാണ്.തലൈവർ 170ന്റെ മുംബൈ ഷെഡ്യൂളിനാണ് ഇന്ന് തിരശ്ശീല വീണത്. ഷെഡ്യൂൾ അവസനിച്ച വിവരം പങ്കുവച്ചുള്ള ട്വീറ്റിനൊപ്പം ബച്ചന്റെയും രജനിയുടെയും ഫോട്ടോയും ഷെയർ ചെയ്താണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചത്.

’33 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു! ഇതിഹാസങ്ങളുടെ ഇരട്ടി ഡോസ് ആയിരിക്കും തലൈവർ 170′, എന്നാണ് നിർമാതാക്കൾ കുറിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.അമിതാഭ് ബച്ചനും ഒപ്പം ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ലൈക പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സുബാസ്കരൻ ആണ് തലൈവർ 170 നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതം. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണിത്. അതേസമയം, ജയിലര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രമാണ് രജനിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മോഹൻലാൽ, ശിവരാജ് കുമാർ, വിനായകൻ, രമ്യ കൃഷ്ണ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ