കെട്ടിപ്പൊക്കിയ സ്റ്റാർ ഇമേജുകൾ നിലനിൽക്കുന്നത് ഇരകളുടെ മൗനത്തിൽ, രേവതി വാ തുറന്നില്ലായിരുനെങ്കിൽ സിദ്ധിക്കിന്റെ ആത്മകഥ വായിച്ച് നമ്മൾ കയ്യടിച്ചേനെ; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

Harish Vasudevan Sreedevi

 മിക്ക ആണഹന്ത വേട്ടക്കാരുടെയും നാളിതുവരെയുള്ള മാനിപ്പുലേറ്റഡ് വിജയങ്ങളുടെ ചരിത്രവും, അത് മഹത്തരമാക്കി പൊക്കി നീട്ടി എഴുതി ഇറക്കുന്ന ആത്മകഥാ പുസ്തകവും, അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് പൊളിഞ്ഞുവീഴാൻ ഇവർ ജീവിതം തകർത്ത സ്ത്രീകളിലൊരാൾ അതെപ്പറ്റി ഒരു വരി പറഞ്ഞാൽ മതി.

രേവതി സമ്പത്ത് ഇപ്പോൾ വാ തുറന്നില്ലായിരുന്നെങ്കിൽ സിദ്ധിക്കിന്റെ ആത്മകഥയേപ്പറ്റിയുള്ള തമാശയുടെ മേമ്പൊടിയോടെ പുകഴ്ത്തൽ റിവ്യുവുമായി ഈ വേട്ടക്കാരുടെ കോക്കസ് രംഗത്ത് വന്നേനെ. മാധ്യമങ്ങളിൽ വന്നിരുന്നു പുകഴ്ത്തിയേനെ. നമ്മളിൽ ചിലരും കയ്യടിച്ചേനെ. ഇവരുടെ അഭിനയമല്ലാതെ നമുക്കെന്തറിയാം!! വേട്ടക്കാരുടെ ആത്മവിശ്വാസം അതാണ്.

കെട്ടിപ്പൊക്കിയ പല സ്റ്റാർ ഇമേജുകളിൽ പലതും ഇപ്പോഴും നിലനിൽക്കുന്നത് ഇരകളുടെ മൗനത്തിലാണ്. 52 പേരുടെ മൗനത്തിന്റെ ബലത്തിലാണ് മറ്റുപലരുടേയും തിളക്കം. മൗനം വെടിഞ്ഞവർക്കു സത്യത്തിനു വേണ്ടി പോരാടാൻ ഹാഷ്ടാഗ് പിന്തുണ മാത്രം പോരാ, സാമ്പത്തികമടക്കമുള്ള തുടർസഹായവും വേണം. ജീവന് സംരക്ഷണവും വേണം.

സർക്കാരും നമ്മളും അത് ചെയ്യണം.