'ആദ്യ ചവിട്ട് ആശാന്റെ നെഞ്ചത്ത്'; കെ. ജി ജോർജിനെ ചവിട്ടി സംഘട്ടനം പഠിച്ച മമ്മൂട്ടി

മലയാളത്തിന് ഇന്ത്യൻ സിനിമയുടെ മുമ്പിൽ തലയുയർത്തി നിൽക്കാൻ പാകത്തിലുള്ള സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഇന്ന് രാവിലെ അന്തരിച്ച കെ. ജി ജോർജ്. മലയാളത്തിൽ നവ തരംഗ സിനിമയ്ക്ക് തുടക്കമിട്ട പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളായിരുന്നു  കെ. ജി ജോർജ്.

അദ്ദേഹവുമായുള്ള ഓരോർമ്മ പങ്കുവെക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. 1980 ലാണ്  കെ. ജി ജോർജിന്റെ ‘മേള’ എന്ന സിനിമ  റിലീസ് ചെയ്യുന്നത്. സർക്കസ് കൂടാരവും അവിടുത്തെ മനുഷ്യരുടെ ജീവിതവും പറഞ്ഞ സിനിമയിൽ മമ്മൂട്ടി മോട്ടോർ അഭ്യാസിയായാണ് എത്തിയത്. അന്ന് സ്റ്റണ്ട് അധികം വശമില്ലാത്ത ആളായിരുന്നു മമ്മൂട്ടി. എന്നാൽ  കെ. ജി ജോർജിന്റെ ശിക്ഷണത്തിൽ മമ്മൂട്ടി മേളയുടെ സെറ്റിൽ തന്നെ സ്റ്റണ്ട് പഠിച്ചു.

“മേളയിൽ ഒരു ചെറിയ ആക്ഷൻ സീനുണ്ട്, സ്റ്റണ്ട് മാസ്റ്ററൊന്നുമില്ല. സംവിധായകൻ തന്നെയാണ് സ്റ്റണ്ട് മാസ്റ്റർ. എനിക്ക് ഇതൊന്നും പരിചയമില്ലായിരുന്നു. പുള്ളി  എന്നോട് ഓപ്പോസിറ്റ് സൈഡിൽ നിന്നും ചവിട്ടാൻ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തു. എന്റെ ചവിട്ട് കൊണ്ട് അദ്ദേഹം അവിടെ വീണു. ഡയറക്ടറെ ചവിട്ടിയാണ് ഞാൻ സ്റ്റണ്ട് പഠിച്ചത്. അതിന് പോലും അദ്ദേഹത്തിന് മടിയില്ലായിരുന്നു” എന്നാണ് മമ്മൂട്ടി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത്.

ഇവിടെയുള്ള മികച്ച നടന്മാരെക്കാളും പ്രഗത്ഭനായ അഭിനേതാവാണ് കെ. ജി ജോർജെന്നും, ജോർജ് സാറിന്റെ രൂപത്തിലും രീതിയിലും അദ്ദേഹം കാണിക്കുന്നതിന്റെ ഒരു ശതാമനമെങ്കിലും കാണിച്ചാൽ വലിയ അഭിനേതാവ് ആകാമെന്നും മമ്മൂട്ടി പറഞ്ഞു.

അതേ സമയം കെ. ജി ജോർജിന്റെ നിര്യാണത്തിൽ മമ്മൂട്ടി ആദരാഞ്ജലികൾ അർപ്പിച്ചു. ‘ഹൃദയത്തോട് ചേർത്തു വെച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു. ആദരാഞ്ജലികൾ ജോർജ് സാർ’ മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

Latest Stories

പിണറായിക്കെതിരെ മത്സരിക്കാനും തയ്യാറാണ്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അജണ്ടയിലില്ല; ലക്ഷ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെ മുരളീധരന്‍

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി; ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി

ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി; പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി

'സിനിമയിൽ ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്, ആരതി ഉഴിയുന്നതും ആ ക്രമത്തിലാണ്'; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

റോഡ് ഷോ കഴിഞ്ഞ് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു; മുഖ്യമന്ത്രി അതിഷിയുടെ പത്രികാസമര്‍പ്പണം ഇനി നാളെ; വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തി കെജ്രിവാളിന്റെ പോരാട്ടം

മുസ്ലീം ലീഗിന്റെ സെമിനാറില്‍ നിന്നും ജി സുധാകരന്‍ പിന്മാറി

ഇത് പുതിയ അധ്യായം; നടൻ ജയം രവി പേര് മാറ്റി, ഇനി മുതൽ 'രവി മോഹൻ'

പി വി അൻവർ നീങ്ങുന്നത് യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെ; പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു: എ വിജയരാഘവൻ