പ്രണയ ജോഡികളായി വിജയ് ദേവരക്കൊണ്ടയും സാമന്തയും പ്രേക്ഷകരിലേക്ക് എത്തുന്നു; ഖുഷി ഒടിടി റിലീസ് പ്രഖ്യാപിച്ചു

തെലുങ്കിലെ സൂപ്പർ താരങ്ങളായ വിജയ് ദേവരക്കൊണ്ടയും സാമന്തയും പ്രണയജോഡികളായെത്തിയ ചിത്രമാണ് ഖുഷി. വൻ കളക്ഷൻ നേടാൻ കഴിഞ്ഞില്ലെങ്കിലും തിയേറ്ററുകളിൽ മികച്ച അഭിപ്രായം ചിത്രം സ്വന്തമാക്കിയിരുന്നു. ഏതായാലും തീയേറ്ററുകളിലെത്താതിരുന്ന പ്രേക്ഷകരിലേക്ക് ഖുഷി എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

ഒക്ടോബര്‍ ഒന്നിനാണ് ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സിൽ ചിത്രം പ്രദർശനത്തിനെത്തുക. സംവിധാനം ശിവ നിര്‍വാണയാണ് നിര്‍വഹിച്ചത്. റിലീസിന് 26 കോടി കളക്ഷൻ നേടിയ ചിത്രത്തിന്റെ ആകെ നേട്ടം 72 കോടി രൂപയാണ്.ചിത്രത്തിനറെ ബജറ്റ് 50 കോടിയായിരുന്നു. നടൻ വിജയ് ദേവെരകൊണ്ട ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഖുഷിയുടെ വിജയത്തിന്റെ വീതിച്ചു നല്‍കിയിരുന്നു.

മലയാളിയായ ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിച്ച ഖുഷിയിലെ പാട്ടുകള്‍ എല്ലാം വൻ ഹിറ്റായിരുന്നു.സച്ചിൻ ഖേദേകര്‍, ശരണ്യ പൊൻവന്നൻ, മുരളിശര്‍മ, ജയറാം,വെന്നെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണൻ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

Latest Stories

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ