'റഹമാൻ ചെയ്യേണ്ട വേഷം മമ്മൂട്ടി ചെയ്തു, അവസാനം സിനിമ പരാജയം'; തുറന്ന് പറഞ്ഞ് സംവിധായകൻ

മമ്മൂട്ടി നായകനായെത്തിയിട്ടും വൻ പരാജയമായി മാറിയ ചിത്രമായിരുന്നു നേരം പുലരുമ്പോൾ. ചിത്രത്തെക്കുറിച്ച് സംവിധായകൻ കെ പി കുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. റഹ്‌മാനെ നായകനാക്കി സിനിമ ഷൂട്ട് ചെയ്യാനിരിക്കുമ്പോഴാണ് അദ്ദേഹം പിൻമാറുന്നത്.

പിന്നീട് മമ്മൂട്ടിയെ വെച്ച് ആ വേഷം ചെയുകയും സിനിമ പരാജയമായി മാറുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമ ജീവിതത്തിൽ തനിക്ക് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റ​ഹ്മാനെയാണ് നേരം പുലരുമ്പോൾ എന്ന ചിത്രത്തിൽ താൻ ആദ്യം കാസ്റ്റ് ചെയ്തത്.

സെമിനാരിയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയായിട്ടായിരുന്നു അദ്ദേഹം എത്തേണ്ടിരുന്നത്. എന്നാൽ ഷൂട്ടിങ്ങിന്റെ സമയമായപ്പോൾ അദ്ദേഹം പിൻമാറുകയും ആസ്ഥാനത്തേയ്ക്ക് മമ്മൂട്ടി വരുകയുമായിരുന്നു. എറണാകുളത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് നടന്നതെങ്കിലും സിനിമ പരാജയപ്പെടുകയായിരുന്നു.

സിനിമ പരാജയപ്പെട്ടതിലുപരി തനിക്ക് തന്റെതായ ഒരു സ്ഥാനം സിനിമയിൽ ഉറപ്പിക്കാൻ സാധിച്ചില്ലെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

CSK UPDATES: അവന്മാർ മനസ്സിൽ കണ്ടപ്പോൾ അയാൾ മാനത്ത് കണ്ടു, ധോണിയുടെ ബ്രില്ലിയൻസ് അമ്മാതിരി ലെവലാണ്; വമ്പൻ വെളിപ്പെടുത്തലുമായി ശിവം ദുബൈ

നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍

‘തല ആകാശത്ത് കാണേണ്ടി വരും, കാല് തറയിലുണ്ടാവില്ല’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൊലവിളിയുമായി ബിജെപി നേതാവ്

IPL 2025: ജയിക്കാനായി ഒരു ഉദ്ദേശവുമില്ലേ, സഞ്ജുവും ടീമും എന്തിനാ കാര്യങ്ങള്‍ ഇത്ര വഷളാക്കുന്നത്, രാജസ്ഥാനെ നിര്‍ത്തിപ്പൊരിച്ച് മുന്‍ ഇന്ത്യന്‍ താരം

ഉറുദു ഇന്ത്യക്ക് അന്യമല്ല, ഇവിടെ വികസിച്ചതും അഭിവൃദ്ധി പ്രാപിച്ചതുമാണ്; ഭാഷ വിഭജനത്തിന് കാരണമാകരുത്: സുപ്രീം കോടതി

IPL 2025: ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ഒത്തുകളി? കുറ്റാരോപിതൻ സ്വാധിനിക്കാൻ ശ്രമിച്ചത് ഇവർ; ബിസിസിഐ മുന്നറിയിപ്പ് ഇങ്ങനെ

ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിൻ്റെ ആത്മഹത്യ; പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയേക്കും

സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന് ആയുധ കയറ്റുമതി നടത്തിയെന്ന് രഹസ്യ രേഖ; യുഎഇ സംശയത്തിന്റെ നിഴലിൽ

ലൈംഗികാതിക്രമം നേരിട്ടു, പിന്നീട് ഞാന്‍ ട്രെയ്‌നില്‍ കയറിയിട്ടില്ല.. സ്വവര്‍ഗരതിക്കാരാണെന്ന് അവര്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്: ആമിര്‍ അലി

IPL 2025: ഐപിഎലില്‍ ഇനി തീപാറും, ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ തിരിച്ചെത്തുന്നു, ഈ ടീമിനോട് കളിച്ചാല്‍ ഇനി കളി മാറും, ആവേശത്തില്‍ ആരാധകര്‍