അന്ന് മുതല്‍ അവളെന്നെ അപമാനിക്കുന്നു, അതാണവളുടെ കഴിവ്; ട്വിങ്കിള്‍ ഖന്നയെ കുറിച്ച് ആമിര്‍

ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ ഖാന്റെ പരാജയപ്പെട്ട സിനിമകളില്‍ ഒന്നാണ് മേള. ട്വിങ്കിള്‍ ഖന്നയായിരുന്നു ഈ  ചിത്രത്തിലെ നായിക. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തുകയും പക്ഷെ നടിയെന്ന നിലയില്‍ വിജയിക്കാതെ പോവുകയും ചെയ്ത താരമാണ് ട്വിങ്കിള്‍. സിനിമ പരാജയപ്പെട്ടുവെങ്കിലും ആമിറും ട്വിങ്കിളും വളരെ അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോഴിതാ ട്വിങ്കിളിനെ കുറിച്ച് ആമിര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വീഡിയോയില്‍ ട്വിങ്കിള്‍ ഖന്നയുടെ കഴിവിനെ കുറിച്ചും ആമിര്‍ മനസ് തുറക്കുന്നുണ്ട്. ”നമ്മള്‍ക്കെല്ലാവര്‍ക്കും ഓരോ കഴിവുകളുണ്ട്. ട്വിങ്കിളിന്റെ കഴിവ് കിടക്കുന്നത് ആളുകളെ അപമാനിക്കുന്നതാണ്. ആളുകളെ അപമാനിക്കാന്‍ അവള്‍ വിദഗ്ധയാണ്.

എന്റെ ജീവിതത്തില്‍ ഞാന്‍ അവളെ അറിഞ്ഞ കാലം തൊട്ട് അവളെന്നെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്” എന്നായിരുന്നു സുഹൃത്തിനെ കുറിച്ച് ആമിര്‍ ഖാന്‍ പറഞ്ഞ രസകരമായ വാക്കുകള്‍.

”പക്ഷെ അവള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വളരെ നല്ലൊരു കാര്യമാണ്. ഉളളില്‍ വളരെ കണിശതയുള്ള വ്യക്തതയുള്ളൊരു സ്ത്രീയുണ്ട്. അസാദ്ധ്യ അറിവും സെന്‍സ് ഓഫ് ഹ്യൂമറുമുള്ള വ്യക്തിയാണ്. ആളുകളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് വളരെ മികച്ചൊരു കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്” എന്ന് തന്റെ കൂട്ടുകാരിയെ പ്രശംസിക്കാനും ആമിര്‍ ഖാന്‍ മറന്നില്ല.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി