'റോജ കണ്ടതിന് ശേഷം ഒന്നും മിണ്ടാതെ ഹോട്ടല്‍ മുറിയിലെത്തി, ചെരുപ്പ് ഊരി ഞാന്‍ എന്നെ തന്നെ ഒരുപാട് തല്ലി'

നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ. മണിരത്‌നം ചിത്രം റോജയില്‍ അഭിനയിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. റോജ കണ്ടു തിരിച്ചെത്തി താന്‍ ചെരുപ്പെടുത്ത് സ്വയം അടിക്കുകയായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.

മണിരത്നം സാര്‍ ആദ്യം വിളിക്കുന്നത് അഞ്ജലിയിലെ ഒരു പാട്ടില്‍ ഡാന്‍സ് ചെയ്യാനാണ്. അപ്പോള്‍ അമ്മ സമ്മതിച്ചില്ല. തന്നെ നായികയായി അവതരിപ്പിക്കാനാണ് അമ്മയ്ക്ക് താല്‍പര്യമെന്ന് മണി സാറിനോട് പറഞ്ഞു. പിന്നീട് മണി സാര്‍ റോജയില്‍ നായിക വേഷത്തിലേക്ക് തന്നെ പരിഗണിച്ചു. ആ സമയത്ത് തന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു.

മണി സാര്‍ വന്നപ്പോള്‍ ഡേറ്റില്ലെന്ന് മുത്തശ്ശി പറഞ്ഞു. അറുപത് ദിവസമാണ് റോജയ്ക്ക് വേണ്ടിയിരുന്നത്. തങ്ങളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ തെലുങ്ക് സിനിമയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കി മണി സാറിന്റെ സിനിമയില്‍ അഭിനയിച്ചേനെ. തെലുങ്ക് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ കൈ നീട്ടി കാശുവാങ്ങി അതിനാല്‍ മണിസാറിന്റെ സിനിമ വേണ്ടെന്ന് വച്ചോളൂ മുത്തശ്ശി കല്‍പ്പിച്ചു.

അങ്ങനെ റോജ കൈവിട്ടു പോയി. ആ തെലുങ്ക് സിനിമയുടെ വിതരണക്കാരനും നിര്‍മ്മാതാവും തമ്മില്‍ തെറ്റി പടം അവര്‍ ഉപേക്ഷിച്ചു. ഒരു മുപ്പത് ദിവസം ജോലി ഇല്ലാതെ സ്വയം പഴിച്ച് വീട്ടില്‍ ഇരുന്നു. റോജ അതിന്റെ വഴിക്ക് പോയി. റോജ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അതിലും വലിയ തമാശയായിരുന്നു. കോയമ്പത്തൂരില്‍ വച്ചാണ് സിനിമ കണ്ടത്.

സിനിമ കണ്ടതിന് ശേഷം താന്‍ ഒന്നും മിണ്ടാതെ ഹോട്ടല്‍ മുറിയിലെത്തി. ചെരുപ്പ് ഊരി താന്‍ തന്നെ തന്നെ ഒരുപാട് തല്ലി. മുത്തശ്ശി ഓടി വന്നു തടഞ്ഞു. നിങ്ങളെ അടിക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ട് തന്നെ അടിക്കട്ടെ എന്ന് മുത്തശ്ശിയോട് പറഞ്ഞു. മധുവിന് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരു സിനിമയും ഒരു കഥാപാത്രവും ലഭിച്ചു എന്നാണ് ഐശ്വര്യ പറഞ്ഞത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു