'കമ്മ്യൂണിസ്റ്റ് നാടകത്തില്‍ അഭിനയിക്കാന്‍ പാടില്ലെന്ന് പള്ളീലച്ചന്‍, ഒടുവില്‍ മേക്കപ്പ് റൂമിലേക്ക് ഓടി വന്നു'; നടി ഫിലോമിനയുടെ വാക്കുകള്‍..

മലയാള സിനിമയില്‍ നിരവധി മാസ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമാണ് നടി ഫിലോമിന. കമ്മ്യൂണിസ്റ്റ് നാടകങ്ങളില്‍ അഭിനയിക്കരുത് എന്ന് പറഞ്ഞ പള്ളീലച്ചനെ നിലയ്ക്ക് നിര്‍ത്തിയതിനെ കുറിച്ച് ഫിലോമിന പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ശ്രദ്ധ നേടുന്നത്. നാടകം കണ്ട് തന്നെ അഭിനന്ദിക്കേണ്ടി വന്ന അച്ചനെ കുറിച്ചാണ് താരം പറയുന്നത്.

അന്ന് നാടകത്തില്‍ അഭിനയിക്കുന്നതിനോട് ഭയങ്കര എതിര്‍പ്പായിരുന്നു. പള്ളീലച്ചന്‍ വിളിച്ചു പറഞ്ഞു കമ്മ്യൂണിസ്റ്റ് നാടകത്തില്‍ അഭിനയിക്കാന്‍ പാടില്ല. എനിക്ക് ഒരു കുട്ടിയുണ്ട്, അതിനെ വളര്‍ത്താനാണ് ഈ പണിക്ക് പോകുന്നത്. അച്ചന്‍ ഒരു കാര്യം ചെയ് 5000 രൂപ വെച്ച് മാസം തന്നോളു, പിന്നെ ഈ പടിക്ക് പുറത്തിറങ്ങില്ല എന്ന് പറഞ്ഞു.

അത് സാധിക്കില്ല, അച്ചന്‍ പിന്നെ എന്നെ കുറേ വഴക്ക് പറഞ്ഞു, കമ്മ്യൂണിസ്റ്റ് നാടകങ്ങളില്‍ പോകുന്നതിന്. അപ്പോള്‍ നാട്ടില്‍ ഒരു നാടകം നടത്താന്‍ തീരുമാനിച്ചു. പിള്ളേരോട് പറഞ്ഞു, നാടകം എഴുത്, പരിപാടിയില്‍ അച്ചനെ തന്നെ അദ്ധ്യക്ഷനായി കൊണ്ടു വരണമെന്ന്. അന്ന് ഞാന്‍ ആണിന്റെ വേഷത്തിലായിരുന്നു.

തൊപ്പിയും മീശയും വെച്ച് സിഗരറ്റ് ഒക്കെ വലിച്ച്. അന്ന് 23 വയസുണ്ടായിരുന്നു. അന്ന് കാലിന്‍ മേല്‍ കാല് കേറ്റി വെച്ച് സിഗരറ്റ് ഒക്കെ വലിച്ച് നല്ല അസ്സലായി അച്ചന്റെ മുമ്പില്‍ അഭിനയിച്ചു കാണിച്ച് കൊടുത്തു. നാടകം കണ്ട് അച്ചന്‍ മേക്കപ്പ് റൂമിലേക്ക് ഓടി വന്നു, ”ഫിലോമിന ചേച്ചി നമസ്‌കാരം, ആ വേഷം വളരെ നന്നായിരുന്നു” എന്നു പറഞ്ഞു എന്നാണ് നടി കൈരളി ടിവിക്ക് നല്‍കിയ പഴയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്