ദീപിക പദുകോണിന്റെ ഷോര്‍ട്ട് ഡ്രസൊക്കെ കണ്ട് ഇത്രയ്ക്ക് ചെറുതാക്കണമോ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്..; അനശ്വര

ഷോര്‍ട്‌സ് ധരിച്ചതിന്റെ പേരില്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള താരമാണ് അനശ്വര രാജന്‍. ഗ്ലാമറസ് ആയി വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ നിരന്തരം താരം ആക്രമണങ്ങള്‍ നേരിടാറുണ്ട്. ഒരിക്കല്‍ ഷോര്‍ട്സ് ഇടുന്നതിനെ കുറിച്ച് അനശ്വര പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

പണ്ട് ഹിന്ദി സിനിമകളൊക്കെ കാണുമ്പോള്‍ ദീപിക പദുകോണിന്റെ ഷോര്‍ട്ട് ഡ്രസൊക്കെ കണ്ട് ഇത്രയ്ക്ക് ചെറുതാക്കണമോ എന്ന് താന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് അനശ്വര പറയുന്നത്. ”അത് എന്റെ ചെറുപ്പത്തിലാണ്. ആ ഞാന്‍ ഇത്രയും മാറിയപ്പോള്‍ അതിനൊപ്പം ആളുകളും മാറിയിട്ടുണ്ട്.”

”ഡ്രസിനെ കുറിച്ച് ആളുകള്‍ കമന്റ് പറയുമ്പോള്‍ ഞാന്‍ അതിനെ കാര്യമായി എടുക്കാറില്ല. പുറത്തു നിന്നു നോക്കുന്നവര്‍ക്കു ബോള്‍ഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.”

‘യെസ് വീ ഹാവ് ലെഗ്‌സ്’ വിവാദത്തിലും ഐസോഗ്രാഫി ഫോട്ടോഷൂട്ടിന് ശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, ‘ചാന്‍സ് കിട്ടാന്‍ വേണ്ടിയാണോ അനശ്വര ഇതു ചെയ്തത്’ എന്ന്. ചേച്ചിയോട് ചോദിക്കുന്നത്, ‘അനിയത്തിക്ക് വേണ്ടത് പറഞ്ഞ് കൊടുത്തു കൂടേ.. എന്നാണ്.”

”ഇന്ന് ഷോര്‍ട്‌സ് ഇടുന്നത് എനിക്കൊരു ബിഗ് ഡീല്‍ അല്ല. ‘എന്തു പറഞ്ഞാലും കുഴപ്പമില്ല’ എന്ന തലത്തിലേക്ക് വളര്‍ന്നു. തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഞാന്‍. ഷോര്‍ട്‌സ് ഇട്ടു നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല.”

”വിവാദത്തിനു ശേഷമാണ് ധൈര്യം വന്നത്. മുന്നോട്ട് പോകുമ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ എന്നെത്തന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വഴങ്ങും എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലുക്കിലും കഥാപാത്രങ്ങളിലും പരീക്ഷിക്കണം എന്ന് എനിക്കു തോന്നുന്ന കാര്യങ്ങളുണ്ട്” എന്നാണ് അനശ്വര പറയുന്നത്.

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ