ആത്മഹത്യ ചെയ്യണമെന്ന് തോന്നിയപ്പോള്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയിരുന്നു..ആ തീരുമാനത്തില്‍ നിന്നും മാറാന്‍ കാരണമുണ്ട്..; ആഞ്ജലീന ജോളി പറഞ്ഞത്‌

ആത്മഹത്യ പ്രവണത തോന്നിയപ്പോള്‍ താന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയിരുന്നു എന്ന് ഹോളിവുഡ് താരം ആഞ്ജലീന ജോളി തുറന്നു പറഞ്ഞിട്ടുണ്ട്. ഓകെ ഡയറിയോ പോഡ്കാസ്റ്റിന്റെ പരിപാടിയ്ക്കിടയിലാണ് ആഞ്ജലീന ഇക്കാര്യം വെളിപ്പെടുത്തിയത്.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലും താന്‍ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളെ അനുഭവിച്ചിട്ടുണ്ടെന്നും പലതവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും ആഞ്ജലീന വെളിപ്പെടുത്തി. എന്നാല്‍ ആ തീരുമാനത്തില്‍ നിന്നും തന്റെ മനസു മാറ്റിയത് അതേ വാടക കൊലയാളി തന്നെയായിരുന്നു എന്നാണ് ആഞ്ജലീന പറയുന്നത്.

”അയാളൊരു മാന്യനായിരുന്നു. ഞാന്‍ എന്റെ ആവശ്യം ഉന്നയിച്ചപ്പോള്‍ ഒന്നു കൂടി നന്നായി ആലോചിച്ചിട്ട് രണ്ടു മാസത്തിനുള്ളില്‍ തിരിച്ചു വിളിക്കൂ എന്ന് അയാള്‍ പറഞ്ഞു. ആ ആലോചനയില്‍ എന്റെ ജീവിതത്തില്‍ എന്തോ മാറ്റം വന്നു, എനിക്ക് പരിഹരിക്കാവുന്നതേയുള്ളൂ എന്റെ പ്രശ്‌നങ്ങളെന്ന് ഞാന്‍ തിരിച്ചറിഞ്ഞു” എന്നാണ് താരം പറയുന്നത്.

1990കളുടെ അവസാനത്തിലും 2000കളുടെ തുടക്കത്തിലും അസാധാരണമായ അഭിനയമികവും ആകര്‍ഷകമായ സ്‌ക്രീന്‍ പ്രസന്‍സും കൊണ്ടും ഹോളിവുഡിലെ രാഞ്ജിയായി തിളങ്ങിയ താരമാണ് ആഞ്ജലീന. ലാറ ക്രോഫ്റ്റ്: ടോംമ്പ് റൈഡര്‍, വാണ്ടഡ്, ചലഞ്ചിംഗ്, മാല്‍ഫിഷ്യന്റ്, ഗേള്‍, ഇന്ററപ്റ്റ്ഡ് എന്നിവയാണ് താരത്തിന്റെ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങള്‍.

Latest Stories

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം! രഹസ്യം വെളിപ്പെടുത്തി ലച്ചു; വൈറലായി ചിത്രം

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 5,990 കോടി രൂപയുടെ അധിക കടത്തിന് അനുമതി നേടി

ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്ക് ആജീവനാന്തം യുഎസില്‍ തുടരാനാകില്ല; നിലപാട് വ്യക്തമാക്കി അമേരിക്ക