ദുല്‍ഖറിന്റെ അമ്മവേഷം ചെയ്യേണ്ടിയിരുന്നില്ല, മേക്കപ്പ് ചെയ്തു വന്നാലും അമ്മ എന്ന ഫീല്‍ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് തോന്നി: അഞ്ജലി നായര്‍

നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലെത്തി ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായര്‍. ദൃശ്യം 2 സിനിമയിലെ പൊലീസ് കഥാപാത്രമാണ് അഞ്ജലിയുടെ കരിയറില്‍ വഴിത്തിരിവായത്. കഴിഞ്ഞ ദിവസമാണ് നടി വീണ്ടും വിവാഹിതയായെന്ന വിവരം പുറത്തു വരുന്നത്.

വിവാഹ വിശേഷങ്ങള്‍ കൊട്ടിഘോഷിക്കാനോ ഉല്‍സവം ആക്കാനോ താല്‍പര്യമില്ലാത്തതിനാലാണ് പുറത്ത് അറിയിക്കാതിരുന്നത് എന്നാണ് അഞ്ജലി പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാന്റെ അമ്മയായി അഭിനയിച്ചതിനെ കുറിച്ച് അഞ്ജലി പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

കമ്മട്ടിപ്പാടം എന്ന സിനിമയിലാണ് അഞ്ജലി ദുല്‍ഖറിന്റെ അമ്മയായി വേഷമിട്ടത്. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായി അഭിനയിച്ച ശേഷം ആ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നാണ് അഞ്ജലി ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

കമ്മട്ടിപ്പാടത്തിലെ അമ്മ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ദുല്‍ഖറിന്റേയും മുത്തുമണി ചേച്ചിയുടേയും അമ്മ വേഷമായിരുന്നു. താന്‍ മേക്കപ്പ് ചെയ്ത് വന്നാലും മുത്തുമണി ചേച്ചിക്ക് തന്നെ കാണുമ്പോള്‍ അമ്മ എന്നുള്ള ഫീല്‍ ഉള്‍ക്കൊണ്ട് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പോലെ തോന്നി.

പിന്നെ നമ്മള്‍ ഏത് കഥാപാത്രം ചെയ്യണമെന്നത് തീരുമാനിക്കുന്നത് സംവിധായകനും സിനിമയുടെ മറ്റ് പ്രവര്‍ത്തകരുമല്ലെ. അവര്‍ക്ക് താന്‍ ചെയ്താല്‍ നന്നാകും എന്ന് തോന്നിക്കാണുമല്ലോ. പിന്നെ ബിജു മേനോനൊപ്പമൊക്കെ അഭിനയിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയാണ് താന്‍ എന്നും അഞ്ജലി പറയുന്നുണ്ട്.

രാജീവ് രവിയുടെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കമ്മട്ടിപ്പാടം. വിനായകന്‍, ഷോണ്‍ റോമി, മണികണ്ഠന്‍ ആചാരി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്