ഞാന്‍ സുന്ദരനല്ലാത്തതിനാല്‍ ചുംബിക്കാന്‍ വിസമ്മതിച്ചു, ഇന്റിമേറ്റ് രംഗത്തിനും താത്പര്യമില്ല; പ്രിയങ്കയ്‌ക്കെതിരെ മുതിര്‍ന്ന നടന്‍

നടി പ്രിയങ്ക ചോപ്രയുടെ കരിയറില്‍ വലിയ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു മുതിര്‍ന്ന നടന്‍ അനു കപൂറുമായുണ്ടായ വാക് പോര്. അനു കപൂറും പ്രിയങ്ക ചോപ്രയും സാത്ത് കൂണ്‍ മാഫ് എന്ന ചിത്രത്തെ കുറിച്ചായിരുന്നു ഇത്. ഈ സിനിമയില്‍ പ്രിയങ്കയുടെ ഭര്‍ത്താക്കന്മാരില്‍ ഒരാളായാണ് അനു കപൂര്‍ അഭിനയിച്ചത്. എന്നാല്‍ തനിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ പ്രിയങ്ക തയ്യാറായിരുന്നില്ലെന്നും താന്‍ സുന്ദരനും ചെറുപ്പക്കാരനുമല്ല എന്നുള്ളതായിരുന്നു കാരണമെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്.

രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയ മുതിര്‍ന്ന നടനാണ് അനു കപൂര്‍. താനൊരു നായകനടനായിരുന്നുവെങ്കില്‍ പ്രിയങ്ക ചുംബനരംഗം ചെയ്യാന്‍ തയ്യാറാകുമായിരുന്നുവെന്നാണ് അനു കപൂര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ഒരു അഭിമുഖത്തില്‍ അനു കപൂറിന്റെ ഈ ആരോപണത്തിന് മറുപടിയുമായി പ്രിയങ്ക ചോപ്ര രംഗത്തെത്തുകയായിരുന്നു.

”അനു സാര്‍ പറഞ്ഞത് ഞാന്‍ വായിച്ചു. അദ്ദേഹത്തിന് ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യണമെങ്കില്‍ അങ്ങനെയുള്ള സിനിമകള്‍ ചെയ്യണം. ഞങ്ങളുടെ സിനിമയില്‍ അത്തരം രംഗങ്ങളില്ല. എനിക്ക് നല്ല ദേഷ്യമുണ്ട്. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ല. തന്റെ വാക്കുകള്‍ എന്ന വേദനിപ്പിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു കാണില്ല. അദ്ദേഹം പറഞ്ഞത് തെറ്റാണ്” എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Latest Stories

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍