'മംമ്തയോട് എനിക്ക് അന്ന് പ്രണയമായിരുന്നു'; തുറന്ന് പറഞ്ഞ് ആസിഫ് അലി

മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിച്ചെത്തിയ സത്യൻ അന്തിക്കാട് ചിത്രമായിരുന്നു ‘കഥ തുടരുന്നു.’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചതിനെപ്പറ്റിയും മമതയോട് തോന്നിയ പ്രണയത്തെക്കുറിച്ചും ആസിഫലി മുൻപ് പറഞ്ഞ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ജെ.ബി ജം​ഗ്ഷനിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

മംമ്തയോട് പ്രണയമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന്. ചിത്രത്തിൻ്റെ സെറ്റിൽ വെച്ച് തനിക്ക് മംമ്തയോട് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് ആസിഫ് അലി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടിൽ വളരെ റൊമാന്റിക് ആയ ചില രംഗങ്ങൾ ഉണ്ടായിരുന്നു. അതിൽ അഭിനയിക്കുമ്പോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്നും ആസിഫ് അലി പറയുന്നു.

സെറ്റിൽ മംമ്ത തന്നെ വളരെ കംഫർട്ടബിളാക്കിയെന്നും അതിനെ താൻ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്പോൾ ചിരിയാണ് വരുന്നത്. തൻ്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം.

Read more

സിനിമയിലെ തന്റെ സീനുകളെല്ലാം പൂർത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത് അതാണ് പ്രണയം തോന്നാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. അന്ന് ആ സിനിമയുടെ സെറ്റിൽവച്ചാണ് താൻ ആദ്യമായി മംമ്തയെ നേരിട്ടു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.