അച്ഛന്റെ നിബന്ധനകള്‍ എന്നെ ശ്വാസം മുട്ടിച്ചിരുന്നു; ശോഭനയുമായുള്ള പിണക്കത്തെ കുറിച്ച് ചിത്ര

ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി ചിത്ര. പിന്നീട് സിനിമകളില്‍ അത്ര സജീവമല്ലാതായി മാറിയ താരം ടെലിവിഷന്‍ സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഹൃദയാഘാതം മൂലം അകാലത്തില്‍ നടി യാത്രയാകുമ്പോള്‍ അവര്‍ സിനിമാ ലോകത്തെ കുറിച്ച് പങ്കുവെച്ച വിശേഷങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍.

നടി ശോഭനയുമായുണ്ടായ പിണക്കത്തെ കുറിച്ചും അച്ഛന്റെ കാര്‍ക്കശ്യത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ

അമ്മയുടെ വേര്‍പാടോടെ അച്ഛന്‍ കര്‍ക്കശക്കാരന്‍ ആയി. സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ആരുമായും സംസാരിക്കാന്‍ പാടില്ല. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ മുറിയിലെത്തണം. മറ്റു നടിമാരോട് സംസാരിക്കാന്‍ പാടില്ല. അച്ഛന്റെ നിബന്ധനകള്‍ എന്നെ ശ്വാസം മുട്ടിച്ചു.

പിന്നെ ഞങ്ങള്‍ അമ്മയില്ലാതെ വളരുന്ന മൂന്നു പെണ്‍കുട്ടികള്‍ ഉള്ളതിന്റെ ടെന്‍ഷനും ചിന്തകളും ഒക്കെ ആയിരിക്കും അച്ഛനെ അങ്ങനെ ആക്കിയത്. ഞാന്‍ ഒരു അഭിനേത്രി ആയതിന്റെ ഇഷ്ടക്കുറവ് അച്ഛന്റെയും അമ്മയുടെയും കുടുംബത്തില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അതിന്റെയൊപ്പം വേറെ വല്ല പേരുദോഷവും കൂടി ആയിപോയാല്‍ പിന്നെ  അതു മാത്രമല്ല ഞാന്‍ അത്യാവശ്യം പേരും പ്രശസ്തിയുമുള്ള ആളാണ്, അതുകൊണ്ടുതന്നെ എന്റെ ജീവിതത്തില്‍ എന്തെങ്കിലും പോരായ്മകള്‍ സംഭവിച്ചാല്‍ അത് വലിയ വാര്‍ത്തയാകും.

ഒരിക്കല്‍ ഏതോ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ശോഭന ആളെ വിട്ട് എന്നെ അവരുടെ മുറിയിലേക്ക് വിളിപ്പിച്ചു, ഞാന്‍ പോകാന്‍ ഇറങ്ങുമ്പോള്‍ ഉടന്‍ അച്ഛന്‍ പറഞ്ഞു. അവളാരാ… നീയെന്തിനാ അവളുടെ മുറിയില്‍ പോകുന്നത്. അവള്‍ വേണമെങ്കില്‍ നിന്റെ മുറിയില്‍ വരട്ടെ’. അതുകേട്ട ഞാന്‍ മുറിയില്‍ കിടന്ന് പൊട്ടിക്കരഞ്ഞു. ഈ സംഭവം ശോഭന എങ്ങനെയോ അറിഞ്ഞു. അന്നുമുതല്‍ ആ കുട്ടിക്ക് പിന്നീട് എന്നോട് മിണ്ടാന്‍ പ്രയാസമായിരുന്നു.

എന്നാല്‍ അച്ഛന്‍ ഈ കാണിച്ചിരുന്ന പിടിവാശി എന്റെ പ്രതിഫലത്തിന്റെ കാര്യത്തില്‍ കാണിച്ചിരുന്നില്ല. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ചിത്രങ്ങള്‍ക്ക് പ്രതിഫലമായി കൂടുതലും കിട്ടിയിരുന്നത് വണ്ടി ചെക്കുകള്‍ ആയിരുന്നു.

Latest Stories

മുയലിന്‍റെ കടിയേറ്റത്തിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

'ആലോചിച്ചെടുത്ത തീരുമാനമാണ്, വിവാഹം വേണ്ട'; ആളുകൾ സന്തോഷത്തിൽ അല്ല: ഐശ്വര്യ ലക്ഷ്മി

വയനാട്ടിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണം; ഗുരുതരമായ സാഹചര്യമെന്ന് സിപിഎം പിബി