അവിഹിത ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന നടി; ദീപികയ്‌ക്ക് എതിരെ ഉയര്‍ന്ന വിവാദം

നടി ദീപികയുടെ കരിയറില്‍ ഉടനീളം വിവാദങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. കരിയറിന്റെ പല ഘട്ടത്തിലും ദീപികയ്ക്ക് വിവാദങ്ങളെ നേരിടേണ്ടി വന്നിരുന്നു.
ഇപ്പോള്‍ ദീപികയുടെ പേര് വാര്‍ത്തകളില്‍ നിറയുന്നത് പത്താന്‍ സിനിമയുമായി ബന്ധപ്പെട്ടാണ്.

ചിത്രത്തിലെ ബേശരം രംഗ് എന്ന പാട്ട് പുറത്തിറങ്ങിയതോടെയാണ് വിവാദം ആരംഭിക്കുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചതെന്നായിരുന്നു വിവാദത്തിന് പിന്നില്‍ പത്താനെതിരെ വിവാദം കൊടുമ്പിരി കൊള്ളുമ്പോള്‍. 2015 ല്‍ ദീപികയ്‌ക്കെതിരെ ഉയര്‍ന്ന മറ്റൊരു വിമര്‍ശനമാണ് സോഷ്യല്‍മീഡിയ ഓര്‍ത്തെടുക്കുന്നത്. 2015 ല്‍ പുറത്തിറങ്ങിയ വോഗിന്റെ മൈ ചോയ്സ് വീഡിയോയുമായി ബന്ധപ്പെട്ടതായിരുന്നു ഇത്. ഹോമി അദജനിയയായിരുന്നു വീഡിയോ സംവിധാനം ചെയ്തത്.

വീഡിയോ വൈറലായി മാറിയതോടെ താരത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ എത്തുകയായിരുന്നു. വീഡിയോയില്‍ വിവാഹത്തിന് മുമ്പും വിവാഹേതരമായുള്ളതുമായ ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ദീപിക പറഞ്ഞതായിരുന്നു സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. ”വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും, വിവാഹേതര ലൈംഗിക ബന്ധവുമെല്ലാം എന്റെ ചോയ്സാണ്” എന്നായിരുന്നു ദീപിക പറഞ്ഞത്.

പിന്നാലെ ദീപിക അവിഹിതബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു വിമര്‍ശനമുയര്‍ന്നത്. . വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ എങ്ങനെയാണ് സ്ത്രീശാക്തീകരണം നടക്കുക എന്നായിരുന്നു ഇതിനെതിരെ ഉയര്‍ന്ന ചോദ്യം.

എന്നാല്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ തന്നെ അലട്ടുന്നില്ല. ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായ രീതിയല്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നത് ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു ദീപികയുടെ പ്രതികരണം.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ