സര്‍ക്കസ്‌കാരുടെ വണ്ടി കണ്ടാല്‍ ഞാന്‍ ഓടും, കിഡ്‌നാപ്പ് ചെയ്യുമോയെന്ന് പേടിയായിരുന്നു: ഗിന്നസ് പക്രു

മലയാള സിനിമയില്‍ ഇന്ന് നിറസാന്നിധ്യമാണ് ഗിന്നസ് പക്രു. നടന്‍ എന്നതിലുപരി നിര്‍മ്മാതാവായും സംവിധായകനായും ഗിന്നസ് പക്രു സിനിമയില്‍ സജീവമാണ്. ജോക്കര്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും സര്‍ക്കസുകാരെ ഭയന്നിരുന്നതായും പക്രു തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

കുട്ടിക്കാലത്ത് സര്‍ക്കസുകാര്‍ തന്നെ അടിച്ചോണ്ട് പോവുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടൊരു പേടി തനിക്ക് ഉണ്ടായിരുന്നു. സര്‍ക്കസ് വണ്ടി കണ്ടാല്‍ താന്‍ ഓടും. കിഡ്നാപ്പ് ചെയ്യുമോ എന്നായിരുന്നു അന്ന് പേടി. പക്ഷേ ജോക്കര്‍ സിനിമ കഴിഞ്ഞതോടെ താന്‍ സര്‍ക്കസിനെ ഭയങ്കരമായി ആസ്വദിക്കാന്‍ തുടങ്ങി.

അങ്ങനെ സര്‍ക്കസ് ഇഷ്ടമായി പോയി. ആ സിനിമയിലൂടെയാണ് ബഹദൂറിക്കയുമായി അടുക്കുന്നത്. അതൊക്കെ വലിയ ഭാഗ്യമാണ്, പഴയ കഥകളൊക്കെ ഇക്ക തനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ശരിക്കും ഒരു സര്‍ക്കസ് കൂടാരത്തില്‍ പോയ അനുഭവമായിരുന്നത്. സര്‍ക്കസ് കണ്ടിരുന്നു. അവിടുത്തെ ജോക്കര്‍മാരുടെ പ്രകടനം കണ്ടു.

തന്റെ കൂടെയുള്ളവരില്‍ താനും ദിലീപേട്ടനും മാളച്ചേട്ടനും മാത്രമാണ് സര്‍ക്കസ് അറിയാത്തത്. ബാക്കിയുള്ളവരൊക്കെ ശരിക്കും സര്‍ക്കസ് കളിക്കുന്നവരാണ്. അവരുടെയൊപ്പം നമ്മള്‍ വേറിട്ടതായി തോന്നരുത്. അതെല്ലാം പഠിച്ചെടുത്തു എന്നാണ് പക്രു കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Latest Stories

ആ ആരാധകന്‍ കാരണമാണ് ഞങ്ങള്‍ ഒന്നിച്ചത്, ചായ് ഫ്‌ളൈറ്റ് പിടിച്ച് ഡേറ്റിംഗിന് വന്നു..; പ്രണയകഥ വെളിപ്പെടുത്തി ശോഭിത

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും വലിയ കുട്ടികളുടെ മരണസംഖ്യക്കാണ് ഇസ്രായേലിന്റെ ഇന്നലത്തെ വ്യോമാക്രമണങ്ങൾ കാരണമായത്: യൂണിസെഫ് മേധാവി

IPL 2025: പോയത് പുലിയെങ്കിൽ വരുന്നത് സിംഹം, ആദ്യ മത്സരത്തിൽ ഹാർദിക്കിന് പകരം മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത് ആ താരം

ആശമാരുമായി വീണ്ടും ചർച്ച; 3 മണിക്ക് ആരോഗ്യമന്ത്രി സമരക്കാരുമായി ചർച്ച നടത്തും

'ആവിഷ്കാര സ്വാതന്ത്ര്യം, സിനിമകളുടെ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്, അക്രമവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കില്ല'; സജി ചെറിയാൻ

അറബ് ലീഗിന്റെ പിന്തുണയുള്ള യുദ്ധാനന്തര ഗാസ പുനർനിർമ്മാണ പദ്ധതി; ഈജിപ്തിന്റെ പദ്ധതി നിരസിക്കാൻ യുഎഇ രഹസ്യമായി അമേരിക്കയിൽ സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ട്

'ആശമാരുമായുള്ള സർക്കാരിന്റെ ചർച്ച പരാജയം'; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരമെന്ന് ആശമാർ, പ്രധാനപ്പെട്ട ആവശ്യങ്ങൾ അംഗീകരിച്ചില്ല

IPL 2025: ഏത് മൂഡ് ഹെലികോപ്റ്റർ മൂഡ്, 43 ആം വയസിലും വിട്ടുപോകാതെ ആ സ്റ്റൈലും റേഞ്ചും; ഞെട്ടിച്ച് എംഎസ് ധോണി; വീഡിയോ കാണാം

നാളെ ഉച്ചയ്ക്ക് വിശപ്പ് അല്‍പ്പം സഹിക്കാം, വയറും മനസും നിറയ്ക്കാന്‍ 'എമ്പുരാന്‍' എത്തുന്നു; ട്രെയ്‌ലര്‍ അപ്‌ഡേറ്റ്

ട്രംപിന്റെ ഫോൺ കാൾ ഫലിച്ചില്ല; പരസ്പരം വ്യോമാക്രമണം നടത്തി റഷ്യയും ഉക്രൈനും