നടിയാണെങ്കില്‍ ആളുകളെ സംബന്ധിച്ച് നിങ്ങളായിരിക്കും തെറ്റുകാരി, ഈ സാഹചര്യത്തില്‍ എത്ര മനക്കട്ടിയുള്ള ആളാണെങ്കിലും തകര്‍ന്നു പോകും: ജ്യോതിര്‍മയി

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ജ്യോതിര്‍മയി. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദുമായുള്ള പ്രണയത്തെ കുറിച്ച് ജ്യോതിര്‍മയി പറയുന്ന പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

പതുക്കെ വളര്‍ന്നു വന്ന ഗാഢമായ ഒരു സൗഹൃദം എന്നാണ് അമല്‍ നീരദുമായുള്ള വിവാഹത്തെ കുറിച്ച് ജ്യോതിര്‍മി പറയുന്നത്. തങ്ങളുടെ അടുപ്പത്തില്‍ അങ്ങനെ പ്രത്യേകിച്ച് ഒരൊറ്റ പ്രണയനിമിഷം ഓര്‍ത്തെടുക്കാന്‍ ആകില്ല. പതുക്കെ വളര്‍ന്നു വന്ന ഗാഢമായ ഒരു സൗഹൃദം. പിന്നെ അത് ആദരവായി മാറി. പിന്നീടാണ് എന്തുകൊണ്ട് ഒന്നിച്ചൊരു ഒരു ജീവിതം ആരംഭിച്ചു കൂടാ എന്ന ചിന്ത വരുന്നത്.

അമല്‍ റിസര്‍വ്ഡ് ആണ്. പല കാര്യങ്ങളിലും തങ്ങളുടെ ഇഷ്ടങ്ങള്‍ തന്നെ ഒന്നാണ്. വളരെ വിഷമഘട്ടം ആയിരുന്നു ജീവിതത്തില്‍. പ്രത്യേകിച്ചും നിങ്ങളൊരു നടിയാണെങ്കില്‍ ആളുകളെ സംബന്ധിച്ചു നിങ്ങളായിരിക്കും തെറ്റുകാരി. ഇങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ എത്ര മനക്കട്ടിയുള്ള ആളാണ് എങ്കിലും തകര്‍ന്നുപോകും.

എപ്പോഴും കരഞ്ഞു നിലവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നല്ല. പക്ഷെ മാനസികമായി തകര്‍ന്നു. ചില സമയത്ത് ചില ചിന്തകള്‍ വല്ലാതെ അലട്ടും. ആ സമയങ്ങളില്‍ ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമല്‍. അമലുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ വളരെ ആശ്വാസം ആയി എന്നാണ് അമ്മ പറഞ്ഞത്. അമലിന്റെ വീട്ടിലും അങ്ങനെ തന്നെ ആയിരുന്നു.

കല്യാണം ആഘോഷം ആക്കണ്ട ജീവിതം ആഘോഷം ആക്കാന്‍ ആണ് അമലിന്റെ അമ്മ പറഞ്ഞത്. രജിസ്ട്രാര്‍ വീട്ടില്‍ വന്നു ഒപ്പിടുകയിരുന്നു. അത്രയും ലളിതം ആയിരുന്നു വിവാഹം. അദ്ദേഹം കൂടെയുള്ളപ്പോള്‍ വളരെ റിലാക്‌സ്ഡ് ആണ്. അമലിന്റെ സാമീപ്യം ഒരു തണല്‍ വൃക്ഷം പോലെയാണ്. നമ്മളെ വിട്ടിട്ടു പോവുകയില്ല സ്‌നേഹത്തോടെ കൂടെ ഉണ്ടാകും എന്ന വിശ്വാസം ആണെന്നും ജ്യോതിര്‍മയി പറയുന്നു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍